Politics
ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷമായി
ന്യൂഡല്‍ഹി: ഫീസ് വര്‍ധനവിനെതിരെ ജെഎന്‍യുവിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം വലിയ സംഘര്‍ഷമായിത്തില്‍ കലാശിച്ചു. വിദ്യാര്‍ഥികളുടെ പാര്‍ലമെന്റ് മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. ഫീസ് വര്‍ധനവ് പൂര്‍ണമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 22 ദിവസം പിന്നിട്ടു.
ജെഎന്‍യു ക്യാമ്പസില്‍ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ക്യാമ്പസില്‍ നിന്ന് പെണ്‍കുട്ടികളെയടക്കം വലിച്ചിഴച്ചാണ് പോലീസ് കൊണ്ട് പോയത്. ഫീസ് വര്‍ധനവ് പൂര്‍ണമായും പിന്‍വലിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്, എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം നിതീഷ് നാരായണന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
പാര്‍ലമെന്റിലേക്കുള്ള മാര്‍ച്ച് പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് പ്രതിഷേധം തുടരുകയാണ്. അതിനിടെ, കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രാലയം മൂന്നംഗ ഉന്നതാധികാര സമിതിയെ വിദ്യാര്‍ഥികളുമായി ചര്‍ച്ച നടത്താന്‍ നിയോഗിച്ചു.