Sports

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണിന് മുപ്പതാം കിരീടം

ജര്‍മന്‍ ബുണ്ടസ് ലിഗയില്‍ ബയേണ്‍ മ്യൂണിക് തുടരെ എട്ടാം വര്‍ഷവും ചാമ്പ്യന്‍മാര്‍. വെര്‍ഡര്‍ ബ്രെമനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടം ഉറപ്പിച്ചത്. പോളണ്ട് സ്‌ട്രൈക്കര്‍ റോബര്‍ട് ലെവന്‍ഡോസ്‌കിയാണ് വിജയഗോള്‍ നേടിയത്.
ബുണ്ടസ് ലിഗയില്‍ മുപ്പതാം തവണയാണ് ബയേണ്‍ കപ്പുയര്‍ത്തുന്നത്. ലീഗ് സീസണില്‍ മുപ്പത്തൊന്നാം ഗോള്‍ നേടി റോബര്‍ട് ലെവന്‍ഡോസ്‌കി ക്ലബ്ബിന്റെ കിരീടധാരണത്തില്‍ ഇത്തവണയും നിര്‍ണായക പങ്ക് വഹിച്ചു.

32 മത്സരങ്ങളില്‍ 76 പോയിന്റാണ് ബയേണിന്. രണ്ടാം സ്ഥാനത്തുള്ള ബൊറുസിയ ഡോട്മുണ്ടിനേക്കാള്‍ പത്ത് പോയിന്റ് ലീഡില്‍.
ബയേണ്‍ മ്യൂണിക്കിന് സീസണില്‍ രണ്ട് കിരീട സാധ്യകള്‍ കൂടി മുന്നിലുണ്ട്. ജര്‍മന്‍ കപ്പും യുവേഫ ചാമ്പ്യന്‍സ് ലീഗും. 2014 ലോകകപ്പില്‍ ജര്‍മനി ചാമ്പ്യന്‍മാരായപ്പോള്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചായിരുന്നു ഹാന്‍സി ഫഌക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close