വിദേശ നാടുകളില്‍ നിന്ന് വിമാനത്താവളങ്ങളിലെത്തുന്നവര്‍ക്ക് അവിടെ തന്നെ ആന്റി ബോഡി ടെസ്റ്റ് നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് അധിക സുരക്ഷാ നടപടിയാണ്. കൊറോണ വൈറസ് ശരീരത്തില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ ഉണ്ടാക്കിയ ശേഷം പ്രത്യക്ഷപ്പെടുന്ന ഐജിഎം, ഐജിജി ആന്റി ബോഡികളാണ് പരിശോധിക്കുന്നത്.
ഐജിഎം ഐജിജി ആന്റിബോഡികള്‍ കണ്ടെത്തിയാല്‍ പിസിആര്‍ ടെസ്റ്റ് കൂടി നടത്തും. രോഗവ്യാപനം തടയാന്‍ പ്രവാസികളുടെ സന്നദ്ധത മാത്രം മതിയാകില്ല. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതല്‍ ആത്മാര്‍ഥമാക്കണം
വിദേശത്ത് നിന്ന് വരുന്നവര്‍ നേരെ വീട്ടിലേക്ക് പോകണം. ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോകരുത്. പ്രവാസികളെ സ്വീകരിക്കാനായി ആരും പോകേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു