Business
ഫെയര്‍ ആന്‍ഡ് ലൗവ്‌ലിയുടെ പേര് മാറ്റുന്നു
ഫെയര്‍ ആന്‍ഡ് ലൗവ്‌ലി ക്രീമിന്റെ പേര് മാറ്റുന്നു. ഫെയര്‍ എന്ന വാക്ക് ഒഴിവാക്കാനാണ് ഉത്പാദകരായ യൂണിലിവര്‍ തീരുമാനിച്ചിരിക്കുന്നത്. കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആരംഭിച്ച ബ്ലാക് ലിവ്‌സ് മാറ്റര്‍ എന്ന ക്യാംപയിന്റെ ശക്തി പ്രാപിച്ചതോടെയാണ് കമ്പനിയുടെ തീരുമാനം.
വംശീയതയും വര്‍ണവിവേചനവും ചര്‍ച്ചകളില്‍ നിറഞ്ഞതോടെ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വില്‍ക്കുന്ന കമ്പനികളും വിമര്‍ശം നേരിടുകയാണ്. കറുപ്പ് നിറം മാറ്റിനിര്‍ത്തപ്പെടേണ്ടതാണെന്ന ബോധ്യമുണ്ടാക്കുന്ന പരസ്യങ്ങളില്‍ നിന്നും കമ്പനിക്ക് പിന്‍മാറേണ്ടി വരും. ഉത്പന്നത്തിന്റെ പാക്കിംഗിലും മാറ്റങ്ങളുണ്ടാകും. പുതിയ പേര് അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.