KERALAtop newsVIDEO

സ്വർണക്കടത്ത്: ബി.ജെ.പിയുടെ പങ്ക് അന്വേഷിക്കണം ! സലീം മടവൂർ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ ബിജെപിയുടെ
പങ്കും അന്വേഷിക്കണമെന്ന് ലോക്താന്ത്രിക് യുവജനതാ ദള്‍ (എല്‍.വൈ.ജെ.ഡി)
ദേശീയ പ്രസിഡണ്ട് സലീം മടവൂര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
2014 ന് ശേഷം തിരുവനന്തപുരം വിമാനത്താവളത്തിലെ മുഴുവന്‍ താല്‍ക്കാലിക
കരാര്‍ നിയമനങ്ങളും നടത്തിയത്  കേന്ദ്ര മന്ത്രി വി മുരളീധരന്റെ
തിരുവനന്തപുരത്തെ സമാന്തര ബിജെപി ഓഫീസ് കേന്ദ്രീകരിച്ചാണ്. തിരുവനന്തപുരം
വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ്സിലെ പ്രതിയായ സരിത്ത്
പലപ്പോഴും കസ്റ്റംസ് ഉദ്യോഗസ്ഥരെ വിരട്ടിയത് കേന്ദ്രമന്ത്രി മുരളീധരന്റെ
പേരു പറഞ്ഞാണ്. സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ വിശദമായ അന്വേഷണം നടന്നാല്‍
താന്‍ കുടുങ്ങുമോ എന്ന് ഭയന്നിട്ടാണ് കേസ്സിന്റെ ആദ്യ ദിനങ്ങളില്‍
മുരളീധരന്‍ മൗനം പാലിച്ചത്. എന്നാല്‍ ബിജെപിയിലെ ഒരു വിഭാഗം തനിക്കെതിരേ
സംശയമുന്നയിച്ചു തുടങ്ങിയതോടെയാണ് പ്രതികരിക്കാന്‍ നിര്‍ബന്ധിതനായത്.
സ്വര്‍ണ്ണക്കടത്ത് കേസ്സില്‍ ബിഎംഎസ് നേതാവ് ബന്ധപ്പെട്ടതായി വരുന്ന
വാര്‍ത്തകള്‍ ഇതുമായി കൂട്ടി വായിക്കണം.

 

ഡി ആര്‍ ഡി ഒ തട്ടിപ്പില്‍ ഉന്നത ബന്ധം മൂടിവെക്കാന്‍ ചില
കേന്ദ്രങ്ങള്‍ ശക്തമായ ശ്രമം നടത്തുന്നത്  നിസ്സാരവല്‍ക്കരിക്കാന്‍
ശ്രമിക്കുകയാണ്.്. മുന്‍ പ്രതിരോധ സഹമന്ത്രിയും ഡി ആര്‍ ഡി ഒയുടെ
ചുമതലക്കാരനുമായിരുന്ന  സുഭാഷ് ബാമ്‌റേയുടെയും, ഇപ്പോഴത്തെ പ്രതിരോധ
സഹമന്ത്രി ശ്രീപദ് യശോ നായിക്കിന്റെയും അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ
മലയാളി പി കെ സുരേഷും ഡി ആര്‍ ഡി ഒ തട്ടിപ്പിലെ പ്രതി അരുണ്‍ രവീന്ദ്രനും
അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ രണ്ടു പേരും ചേര്‍ന്നാണ് ഡല്‍ഹിയില്‍ വി
മുരളീധരന് 2019 ജൂണ്‍ 15 ന് സ്വീകരണമൊരുക്കിയത്. സ്വീകരണപരിപാടിയുടെ
വീഡിയോ പരിശോധിച്ചാല്‍ അരുണ്‍ രവീന്ദ്രനും പി കെ സുരേഷും വി
മുരളീധരനുമായുള്ള ബന്ധം തെളിയും. താന്‍ പങ്കെടുക്കുന്ന പരിപാടികളില്‍
ഫോട്ടോകളില്‍ പെടാതിരിക്കാന്‍ അരുണ്‍ രവീന്ദ്രന്‍ പ്രത്യേകം
ശ്രദ്ധിച്ചിരുന്നു. പലരുടെയും സാമ്പത്തിക ഇടപാടുകള്‍ നടത്താനുള്ള
ബിനാമിയായിരുന്നു അരുണ്‍ രവീന്ദ്രന്‍. ഇയാള്‍ക്ക് ലഭിച്ച ഡി ആര്‍ ഡി
ഒയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഡി ആര്‍ ഡി ഒ ഉദ്യോഗസ്ഥരുടെ ഒറിജിനല്‍ ഐഡി
കാര്‍ഡുകള്‍ നഷ്ടപ്പെട്ടാല്‍ വിതരണം ചെയ്യേണ്ട താല്‍ക്കാലിക ഐഡി കാര്‍ഡു
തന്നെയാണ്. ഇതില്‍ ഫോട്ടോ പതിച്ചാണ് അരുണിന്റെ ഐഡി കാര്‍ഡ്
തയാറാക്കിയതാണ്. ഇതിന് പി കെ സുരേഷ് ഒത്താശ ചെ.്‌തോ എന്ന് പരിശോധിക്കണം.
ഈ കാര്‍ഡുപയോഗിച്ച് ഇയാള്‍ നടത്തിയ തട്ടിപ്പുകള്‍ അന്വേഷിക്കേണ്ടത് എന്‍
ഐ എയാണ്. ഏതോ അദൃശ്യ ശക്തികള്‍ ഡല്‍ഹിയിലിരുന്ന് അന്വേഷണം
അട്ടിമറിക്കുകയാണ്. ബി ജെപിയുടെ പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസിലെ
ജീവനക്കാരനായ വേണുഗോപാലിന്റെ സഹായവും അന്വേഷിക്കണം. പ്രതിപക്ഷ നേതാവ്
രമേശ് ചെന്നിത്തലയുടെ നോമിനിയായി എഐസിസി ഓഫീസില്‍ ജോലി ചെയ്യുന്ന
നാരായണ്‍ ദാസിന്റെ  ഭാര്യയും ചെന്നിത്തലയുടെ ബന്ധുവുമായ  ലതിക,
കേന്ദമ്രന്ത്രി വി മുരളീധരന്റെ ഓഫീസിലെ തന്ത്രപ്രധാന
ചുമതലയിലെത്തിയതെങ്ങനെയെന്നും അന്വേഷിക്കണം. സലീം മടവൂർ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close