local

മുക്കംബാങ്കിനെ തകർക്കാനുള്ള ഗൂഢാലോചനക്കെതിരെ സഹകാരികൾ ധർണ്ണ നടത്തി

കോഴിക്കോട് : മലയോര മേഖലയിൽ വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന മുക്കം സർവ്വീസ് സഹകരണ ബാങ്കിനെതിരെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് സി പി എം നടത്തുന്ന നീക്കത്തിനെതിരെ സഹകാരികൾ കോഴിക്കോട് ജെ.ആർ ഓഫീസിനു മുമ്പിൽ ധർണ്ണ നടത്തി.2008-ൽ കള്ളവോട്ടിലൂടെ ബാങ്ക് പിടിച്ചെടുക്കാനുള്ള സി.പി.എം നീക്കത്തെ സഹകാരികൾ വോട്ടിങ്ങിലൂടെ പരാജയപ്പെട്ടത്തുകയായിരുന്നു.
തുടർന്ന് 2018ൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ നടത്തിയ ശ്രമ വും പരാജയപ്പെട്ടു. വരണാധികാരിയുടെ സഹായത്തോടെ പകുതിയിലധികം അംഗങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കി.
തെരെഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാൻ പോലും വരണാധികാരി കൂട്ടാക്കിയില്ല. പോലീസിന്റെയും കോടതിയുടെയും ഇടപെടൽ കൊണ്ടാണ് ഭരണസമിതിക്ക് അധികാരമേറ്റടുക്കാൻ കഴിഞ്ഞത്.. എന്നാൽ അതിനു ശേഷവും സി പി എം പ്രാദേശിക നേതാക്കൾ ബാങ്കിനെതിരെ പരാതികൾ നൽകുകയും അതിന്റെ
 പേരിൽ ഭരണസമിതിയെ അട്ടിമറിക്കാനുള്ള നീക്കമാണ് നടക്കുന്നത്.

      ഡി സി സി മുൻ പ്രസിഡണ്ട് കെ സി അബു ധർണ്ണ ഉദ്ഘാടനം ചെയതു. യു ഡി എഫ് മുനിസിപ്പൽ കമ്മറ്റി ചെയർമാൻ ടി.ടി സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ സി.കെ കാസിം മുഖ്യ പ്രഭാഷണം നടത്തി.ഡി, സി.സി ജന:സെക്രട്ടറി സി.ജെ ആന്റണി, ദാവൂദ് മുത്താലം, പി.ടി ബാലൻ, ഒ.കെ ബൈജു, എ.എം അബ്ദുള്ള, ടി.കെ ഷറഫുദ്ദീൻ എം കെ മുനീർ, ഗഫൂർ കല്ലുരുട്ടി, എൻ.വി ഷാജൻ, സാഹിർ കല്ലുരുട്ടി, എൻ വി .നൗഷാദ്, പി.എം നാരായണൻ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close