INDIANationaltop news

രാജ്യത്ത് എട്ട് ദിവസം കൊണ്ട് രണ്ടരലക്ഷം കോവിഡ് ബാധിതര്‍, സമൂഹ വ്യാപനം തുടങ്ങിയെന്ന് ഐ എം എ

ന്യൂഡല്‍ഹി: 137 ദിവസം കൊണ്ട് പത്ത് ലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ്19 ബാധിച്ചത്. മാര്‍ച്ച് രണ്ടിന് ശേഷമുള്ള കണക്കെടുത്താല്‍ ഓരോ ഘട്ടത്തിലും വ്യാപനത്തിന്റെ വേഗത കൂടുതലാണ്. ഓരോ ദിവസവും മുപ്പത്തതിനായിരം വെച്ചാണ് കേസുകളുടെ എണ്ണം വര്‍ധിച്ചു വരുന്നത്. ഇത് ഗ്രാമങ്ങളിലേക്കും വ്യാപിക്കുന്നു, രാജ്യത്ത് കോവിഡ് സമൂഹ വ്യാപനത്തിലേക്ക് കടന്നു കഴിഞ്ഞിരിക്കുന്നു – ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ എം എ).

രണ്ടര ലക്ഷം കോവിഡ് ബാധിതരുണ്ടായത് 98 ദിവസത്തിനുള്ളിലെങ്കില്‍ അടുത്ത രണ്ടര ലക്ഷം കോവിഡ് കേസുകള്‍ക്ക് 21 ദിവസമേ വേണ്ടി വന്നുള്ളൂ. അടുത്ത രണ്ടര ലക്ഷം കേസുകള്‍ പന്ത്രണ്ട് ദിവസത്തിലാണുണ്ടായത്. പത്ത് ലക്ഷത്തിലേക്കുള്ള അവസാന ക്വാര്‍ട്ടര്‍ (രണ്ടരലക്ഷം) എട്ട് ദിവസം കൊണ്ടാണ്.

ഇന്ത്യയില്‍ ഇതുവരെ സമൂഹ വ്യാപനം സംഭവിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ തുടര്‍ച്ചയായ അവകാശവാദങ്ങള്‍ തള്ളിക്കളയുകയാണ് ഐ എം എ ഹോസ്പിറ്റല്‍ ബോര്‍ഡ് ഓഫ് ചെയര്‍പേഴ്‌സന്‍ ഡോ.വി കെ മോംഗ.
യു എസിനും ബ്രസീലിനും പിറകിലായി ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ലോകത്തിലെ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച് (ഐ സി എം ആര്‍) പുറത്തു വിട്ട കണക്ക് പ്രകാരം ജൂലൈ 17 വരെ 1,34,33,742 സാംപിളുകളാണ് കോവിഡ് പോസിറ്റീവായത്. ഇതില്‍, മൂന്നര ലക്ഷത്തിലേറെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവായത് വെള്ളിയാഴ്ചയാണ്. ഇത് സൂചിപ്പിക്കുന്നത് വ്യാപന വേഗത ഏറുകയാണെന്നാണ്.

മഹാരാഷ്ട്ര, കര്‍ണാടക, കേരളം, ഗോവ, മധ്യപ്രദേശ് എന്നിവടങ്ങളിലെ സ്ഥിതി വളരെ മോശം അവസ്ഥയിലാണ്. ഓരോ ദിവസവും കേസുകളുടെ എണ്ണം കൂടുന്നത് സമൂഹവ്യാപനത്തിലേക്ക് കാര്യങ്ങള്‍ പോയെന്ന സൂചനയാണെന്നും ഐ എം എ ഡോ. മോംഗ ചൂണ്ടിക്കാട്ടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close