ബാബു ചെറിയാന്‍
കോഴിക്കോട്:
ആറ് നിഷ്ഠൂര കൊലപാതകങ്ങള്‍ നടത്തിയ ജോളി മാനസീകരോഗിയാണെന്ന് വരുത്തിതീര്‍ക്കാന്‍ അന്വേഷണസംഘത്തിലെ ഉന്നതന്‍ തുടക്കംമുതലേ ശ്രമിച്ചതായി ബന്ധുക്കള്‍. പിശാച് ബാധമൂലമാണ് ആറു കൊലകള്‍ നടത്തിയതെന്ന് ജോളി ആദ്യം മൊഴിനല്‍കിയതായി സംഘതലവന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.എന്നാല്‍ പിന്നീട് നടത്തിയ വിശദമായ മെഡിക്കല്‍ പരിശോധനയില്‍ ജോളിക്ക് യാതൊരുവിധ മാനസീക പ്രശ്‌നവും ഇല്ലെന്നും പൂര്‍ണ ആരോഗ്യവതിയാണെന്നും ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്തിരുന്നു. മെഡിക്കല്‍ ബോര്‍ഡാണ് ജോളിയുടെ മാനസീകശാരീരിക അവസ്ഥ വിശദമായി പരിശോധിച്ചത്. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ എസ്പിക്ക് പിന്മാറേണ്ടി വന്നു.
ഒരു ബന്ധു നേരത്തെ പയ്യോളി െ്രെകംബ്രാഞ്ച് ഓഫീസില്‍ നടന്ന ചോദ്യംചെയ്യലില്‍, ‘ എന്താ കട്ടപ്പനയിലെ സ്വന്തം വീട്ടിലേക്ക് പിശാച് പോകില്ലേ’ എന്നു ജോളിയോട് ചോദിച്ചു. തനിക്കു പെണ്‍കുട്ടികളോട് ദേഷ്യമാണെന്നും അതിനാലാണ് സിലിയുടെ മകള്‍ ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നും, തഹസില്‍ദാര്‍ ജയശ്രീയുടെ മകളേയും കൊലപ്പെടുത്താന്‍ തീരമാനിച്ചിരുന്നു എന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോടു പറഞ്ഞത് ജോളി സൈക്കോയാണെന്ന് വരുത്തിതീര്‍ത്ത് കേസ് പിന്നീട് അട്ടിമറിക്കുന്നതിനും ജയശ്രീയെ രക്ഷിക്കുന്നതിനും വേണ്ടായായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
ജയശ്രീയുടെ വീടിന്റെ പാലുകാച്ചലില്‍ ജോളി സജീവമായിരുന്നതും, പിന്നീട് സത്ക്കാരം നടത്തിയതും, ജയശ്രീക്ക് ഫര്‍ണീച്ചര്‍ സമ്മാനിച്ചതുമടക്കം തെളിവുകള്‍ കൂടത്തായിയിലെ അയല്‍വാസി പോലീസിനെ അറിയിച്ചിട്ടും അദ്ദേഹത്തെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. മറ്റൊരു കേസില്‍ ജോളിക്കൊപ്പം ഇടനിലക്കാരിയായി കോടഞ്ചേരി പോലീസ് സ്‌റ്റേഷനില്‍ പോയ ജയശ്രീ പോലീസിനോടു തട്ടിക്കയറിയതടക്കം തെളിവുകള്‍ ഇദ്ദേഹം നല്‍കിയിരുന്നു.കേസില്‍ നിരവധി നിര്‍ണായക തെളിവുകള്‍ പോലീസിന് കൈമാറിയ ഇദ്ദേഹത്തെ സാക്ഷി പട്ടികയില്‍ ഉള്‍പ്പെടുത്താത്തത് കേസ് അട്ടിമറിക്കാനാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.