HealthKERALAtop news

നാല് കുടുംബങ്ങള്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്തു, ശസ്ത്രക്രിയ വിജയകരം, ദക്ഷിണേന്ത്യയിലെ ആദ്യ സംഭവം

കോഴിക്കോട് : അവയവദാനത്തിന്റെ ചരിത്രത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് വിജയകരമായി നടന്നു. ഇന്ത്യയിലെ രണ്ടാമത്തെ ഫോര്‍വേ സ്വാപ് കിഡ്‌നി ട്രാന്‍സ്പ്ലാന്റ് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്. ശസ്ത്രക്രിയ വിജയകരമായി പര്യവസാനിച്ച വിവരം അറിയിക്കുവാനായി ചേര്‍ന്ന യോഗത്തില്‍ ബഹു. ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി ശൈലജ ടീച്ചര്‍ ഓണ്‍ലൈനായി പങ്കെടുത്തു. കേരളത്തിന്റെ ആരോഗ്യമേഖലയ്ക്ക് അഭിമാനാര്‍ഹമായ നേട്ടമാണ് ഇതെന്ന് ശൈലജ ടീച്ചര്‍ പറഞ്ഞു.

്ആറ് മാസത്തോളം നീണ്ടുനിന്ന സുദീര്‍ഘമായ നടപടിക്രമങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ ദിവസം പരസ്പര ധാരണയിലൂടെ നാല് കുടുംബങ്ങള്‍ വൃക്കകള്‍ പരസ്പരം ദാനം ചെയ്ത് പുതിയ ചരിത്രത്തിന്റെ ഭാഗമായത്. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്ന രണ്ട് സ്ത്രീകളിലൂടെയാണ് ഈ വലിയ ദൗത്യത്തിന്റെ ആദ്യ നടപടികള്‍ ആരംഭിക്കുന്നത്. ഇരുവരും രണ്ടാമത്തെ ട്രാന്‍സ്പ്ലാന്റിനാണ് വിധേയരായത്. ഇരുവര്‍ക്കും ദാതാക്കളുണ്ടായിരുന്നെങ്കിലും ശരീരത്തിലെ ചില ആന്റിബോഡികളുടെ സാന്നിദ്ധ്യം പുതിയ വൃക്കകള്‍ സ്വീകരിക്കുന്നതിന് വിലങ്ങ് തടിയാവുകയായിരുന്നു. ഭാഗ്യവശാല്‍ ഇരുവരുടേയും ദാതാക്കള്‍ ഒ പോസറ്റീവ് ബ്ലഡ് ഗ്രൂപ്പുള്ളവരായിരുന്നു. യൂണിവേഴ്‌സല്‍ ഗ്രൂപ്പ് എന്ന സവിശേഷതയുള്ളതിനാല്‍ ഈ വൃക്കകള്‍ മറ്റാര്‍ക്കെങ്കിലും അനുയോജ്യമാവുകയും അവരുടെ ദാതാക്കളുടെ വൃക്കകള്‍ ഇവര്‍ക്ക് ലഭ്യമാകുവാനുമുള്ള സാധ്യതകള്‍ തെളിഞ്ഞ് വന്നു.

എട്ട് പേരും പൂര്‍ണ്ണ ആരോഗ്യത്തോടെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ നേടി വീട്ടിലേക്ക് പോവുകയും ചെയ്തു.

ശസ്ത്രക്രിയയ്ക്ക് സജിത്ത് നാരായണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, നെഫ്രോളജി), ഡോ. ഫിറോസ് അസീസ് (സീനിയര്‍ കണ്‍സല്‍ട്ടന്റ് നെഫ്രോളജി), ഡോ. ഇസ്മയില്‍ എന്‍. എ (സീനിയര്‍ കണ്‍സല്‍ട്ടന്റ് നെഫ്രോളജി), ഡോ. ശ്രീജേഷ് ബാലകൃഷ്ണന്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ്, നെഫ്‌റോളജി), ഡോ. രവികുമാര്‍ (സീനിയര്‍ കണ്‍സല്‍ട്ടന്റ് & ഹെഡ്, യൂറോളജി), ഡോ. സുര്‍ദാസ് (സീനിയര്‍ കണ്‍സല്‍ട്ടന്‍, യൂറോളജി), ഡോ. അഭയ് ആനന്ദ (സീനിയര്‍ കണ്‍സല്‍ട്ടന്‍, യൂറോളജി), ഡോ. കിഷോര്‍ (സീനിയര്‍ അനസ്തറ്റിസ്റ്റ്, ഹെഡ്, അനസ്‌തേഷ്യേ), ഡോ. ബിജു (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. നമിത (സീനിയര്‍ അനസ്തറ്റിസ്റ്റ്), ഡോ. പ്രീത (സീനിയര്‍ അനസ്തറ്റിസ്റ്റ്) എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു. അന്‍ഫി മിജോ (ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് കോര്‍ഡിനേറ്റര്‍) കോര്‍ഡിനേഷന്‍ നിര്‍വ്വഹിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close