localPoliticstop news

സ്വര്‍ണക്കടത്ത് ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്: എം ടി രമേഷ്

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി യുടെ നിൽപ്പ് സമരം

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്ന സ്വർണക്കടത്ത് കേസ്സ് ഉദ്യോഗസ്ഥൻമാരുടെ തലയിൽ കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് എം.ടി രമേഷ് പറഞ്ഞു.കഴിഞ്ഞ നാല് വർഷമായി ഐ.ടി.വകുപ്പിൽ നടന്ന എല്ലാ ഇടപാടുകളും അന്വേഷണ വിധേയമാക്കണം. അഴിമതിയുടെ പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസാണ്.ഇതിന്റെ ഗുണഭോക്താക്കൾ അദ്ധേഹത്തിന്റെ കുടുംബവും.ലാവ് ലിൻ കേസ്സിനെക്കാൾ വലിയ അഴിമതിയാണ് ഐ ടി വകുപ്പിൽ നടന്നതെന്നും ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അദ്ധേഹം പറഞ്ഞു.

സ്വർണ്ണ കള്ളക്കടത്ത് -മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന നിൽപ്പ് സമരത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നടന്ന നിൽപ്പ് സമരം  ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി ജില്ലാ പ്രസിഡണ്ട്  വി.കെ സജീവൻ അദ്ധ്യക്ഷം വഹിച്ചു.സംസ്ഥാന സെക്രട്ടറി അഡ്വ: കെ.പി പ്രകാശ് ബാബു, ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, ജില്ലാ ട്രഷറർ വി.കെ ജയൻ എന്നിവർ പങ്കെടുത്തു.

E NEWS MALAYALAM ഗ്രൂപ്പിൽ അംഗമാകാൻ ഈ ലിങ്കിൽ കയറി ജോയിൻ ചെയ്യുക ??https://chat.whatsapp.com/DIMPSCr8LEZ4Zkj4SF7zQK

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close