KERALAtop news

സമ്പൂര്‍ണ ലോക്ഡൗണ്‍ ഇല്ല, ധനബില്‍ പാസാക്കുന്നത് വൈകും

തിരുവനന്തപുരം: സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും കോവിഡ് രോഗ വ്യാപനം കൂടുതലായ പ്രദേശങ്ങളില്‍ ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് ഉചിതമെന്നും സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു. ചരിത്രത്തില്‍ ആദ്യമായി ഓണ്‍ലൈനിലൂടെയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. ക്ലിഫ് ഹൗസിലിരുന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം നിയന്ത്രിച്ചു.

മന്ത്രിമാരെല്ലാം ഔദ്യോഗിക വസതികളിലിരുന്നാണ് യോഗത്തില്‍ പങ്കെടുത്തത്. സമ്പൂര്‍ണ ലോക്ഡൗണ്‍ ജനജീവിതം ദുസ്സഹമാക്കുമെന്നും ജനവികാരം എതിരാക്കുമെന്നും യോഗം വിലയിരുത്തി. പൂര്‍ണമായി അടച്ചിടുന്നത് ഗുണം ചെയ്യില്ലെന്ന് സര്‍വകക്ഷി യോഗവും അഭിപ്രായപ്പെട്ടിരുന്നു.

രോഗവ്യാപനം നിയന്ത്രണാതീതമാകുന്ന പ്രദേശങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തും. ധനബില്‍ പാസാക്കുന്നത് രണ്ട് മാസത്തേക്ക് വൈകിപ്പിക്കാനുള്ള ഓര്‍ഡിനന്‍സിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ധനബില്‍ സമയപരിധി 29ന് അവസാനിക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close