localtop news

കൊറോണ കാലത്തെ രക്തദാനം

മാതൃകാ പ്രവർത്തനങ്ങളുമായ് കെസിഎഫ്

കോഴിക്കോട്: നിധിൻ ചന്ദ്രൻ സ്മരണാർത്ഥം എമർജൻസി ടീം ഇൻറർനാഷണലുമായി സഹകരിച്ച് കൊമ്മേരി കൾച്ചറൽ ഫോറം (കെസിഎഫ്) നടത്തിയ രക്തദാനം മഹത്തരമെന്ന് കോഴിക്കോട് കോർപ്പറേഷൻ നഗരാസൂത്രണ സ്റ്റാൻറ്റിംഗ് കമ്മറ്റി ചെയർമാൻ എം.സി.അനിൽകുമാർ. കോവിഡ് കാലത്ത് സർക്കാർ  ആശുപത്രികളിലെ രക്ത ലഭ്യത കുറവ് പരിഹരിക്കുവാൻ രക്തവാഹിനി മിഷന്റെ ഇരുപതാമത്തെ ബസ്സിന്റെ ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിഎഫ് പ്രസിഡൻറ് സലീം കൊമ്മേരി അധ്യക്ഷത വഹിച്ചു. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ ജനമൈത്രി ബീറ്റ് ഓഫീസർ ഹനീഫ, സാദിഖ്, എമർജൻസി ടീം ഇൻറർനാഷണൽ പ്രതിനിധി സജിൻ, കെസിഎഫ് വൈസ് പ്രസിഡൻറുമാരായ മുസ്തഫ കൊമ്മേരി, സന്തോഷ്, പെരിഞ്ചിക്കൽ മുസ്തഫ, ജനറൽ സെക്രട്ടറി സിജീഷ് എടോളി, ജോയൻറ് സെക്രട്ടറിമാരായ അഡ്വ.നർഷിദ, പി പി ഷബീർ ബാബു, ജെ. അമീർ ഖാൻ, ട്രഷറർ കെ പി ഷമീർ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ യഹ് യ, ഷഫീഖ് എന്നിവരും എമർജൻസി ടീം ഇൻറർനാഷണൽ പ്രതിനിധികളായ ഷോണിമ, അഭിനന്ദ് സുരേഷ്, ശിവ കൃഷ്ണ, ഫെബിൻ, സൗദ എന്നിവരും നേതൃത്വം നൽകി.  35 പേരാണ് രക്തദാനം നിർവഹിച്ചത്. സെക്രട്ടറി സിജീഷ് എടോളിസ്വാഗതവും ട്രഷറർ കെ പി ഷമീർ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close