localtop news

കോഴിക്കോട് ജില്ലയിൽ വ്യാഴം (ജൂലൈ 30) ഓറഞ്ച് അലേര്‍ട്ട്

ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്  : ജില്ലയില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജൂലൈ 30ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മില്ലീ മീറ്റര്‍ മുതല്‍ 204.4 മില്ലീ മീറ്റര്‍ വരെ മഴ ലഭിക്കും. കേരളത്തില്‍ കാലവര്‍ഷം ശക്തമാകുന്നതിനാല്‍ അടുത്ത ദിവസങ്ങളില്‍ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നും ചില ജില്ലകളില്‍ കനത്ത മഴയുണ്ടാകുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തേണ്ടതും വരും ദിവസങ്ങളിലെ ദിനാന്തരീക്ഷവസ്ഥയും കാലാവസ്ഥ മുന്നറിയിപ്പുകളും സൂക്ഷ്മമായി വിലയിരുത്തേണ്ടതുമാണ്. സമീപ ജില്ലകളിലെ സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിക്കൊണ്ടുള്ള നടപടികളാണ് സ്വീകരിക്കേണ്ടത്. താഴ്ന്ന പ്രദേശങ്ങളിലും നദീ തീരങ്ങളിലും വെള്ളം കയറാനുള്ള സാധ്യത മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ നടത്തണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close