localtop news

ക്രൗഡ്ഫണ്ടിങ് കാമ്പയിനിലൂടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി ഫേ‌സ്ഷീല്‍ഡുകള്‍ നിര്‍മിച്ചു നല്‍കി

രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 70 ലധികം പേരാണ് പില്‍റ്റോവര്‍ ടെക് ആരംഭിച്ച ധനസമാഹരണ കാമ്പയിനില്‍ പങ്കാളികളായത്

കോഴിക്കോട്: ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ക്രൗഡ്ഫണ്ടിങ് പ്ലാറ്റ്‌ഫോമായ മിലാപ്പിലൂടെ ശേഖരിച്ച പണം കൊണ്ട് കോവിഡ് മുന്‍നിര പ്രതിരോധ പ്രവര്‍ത്തകര്‍ക്കായി നിര്‍മിച്ച ഫേസ്ഷീല്‍ഡുകള്‍ കൈമാറി. ഭിന്നശേഷിക്കാരായവര്‍ക്ക് ആവശ്യമായ സാങ്കേതിക ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി പില്‍റ്റോവര്‍ ടെക്‌നോളീസാണ് മിലാപ്പിലെ കാമ്പയിനിലൂടെ ധനസമാഹരണം നടത്തി 500 ഫേസ്ഷീല്‍ഡുകള്‍ നിര്‍മിച്ച് നല്‍കിയത്. കോഴിക്കോട് പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പില്‍റ്റോവര്‍ ടെക് സ്ഥാപകരില്‍ ഒരാളും കോഴിക്കോട് സ്വദേശിയുമായ അനിരുദ്ധ് കിഷന്‍, ഡിഐജിയും സിറ്റി പോലീസ് കമ്മീഷണറുമായ എ.വി.ജോര്‍ജിന് ഫേസ്ഷീല്‍ഡുകള്‍ കൈമാറി.

രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 70 ലധികം പേരാണ് പില്‍റ്റോവര്‍ ടെക് ആരംഭിച്ച ധനസമാഹരണ കാമ്പയിനില്‍ പങ്കാളികളായത്. 50 മുതല്‍ 5000 രൂപ വരെയുള്ള സംഭാവനകളാണ് കാമ്പയിലൂടെ സമാഹരിച്ചത്. ചെറിയ കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകാമെന്നതിനുള്ള തെളിവാണ് പില്‍റ്റോവര്‍ ടെക് ആരംഭിച്ച കാമ്പയിനെന്ന് അനിരുദ്ധ് കിഷെന്‍ പറഞ്ഞു. നിലവിലുള്ള എല്ലാ വ്യവസായ മാനദണ്ഡങ്ങള്‍ക്കും അനുസൃതമായാണ് 150 രൂപ വിലയുള്ള ഫേസ്ഷീല്‍ഡുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തങ്ങളുടെ പ്ലാറ്റ്‌ഫോം ഫീസ് ഒഴിവാക്കിക്കൊണ്ട്
മിലാപും കാമ്പയിനിന്റെ ഭാഗമായി.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close