കോഴിക്കോട് : വെള്ളിയാഴ്ച വൈകിട്ട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ കനത്ത മഴയെ തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് തെന്നിമാറി തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറുകള്‍ (ബ്ലാക്ക് ബോക്‌സുകള്‍) കണ്ടെത്തി.
റെക്കോര്‍ഡറുകള്‍ – ഒരു ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറും (DFDR) ഒരു കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറും (സിവിആര്‍) ഒരു വിമാനത്തിന്റെ ഉയരം, സ്ഥാനം, വേഗത എന്നിവയെക്കുറിച്ചും അതോടൊപ്പം പൈലറ്റുമാര്‍ തമ്മിലുള്ള സംഭാഷണങ്ങളുടെ രേഖകളെക്കുറിച്ചും നിര്‍ണായക വിവരങ്ങള്‍ സംഭരിക്കുന്നു.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റിന് (IX-1344) എന്താണ് സംഭവിച്ചത് എന്ന് ഏവിയേഷന്‍ അന്വേഷകര്‍ക്ക് മനസ്സിലാക്കാന്‍ സഹായിക്കുന്നതില്‍ നിര്‍ണ്ണായകമാണ് ഈ റെക്കോര്‍ഡറുകള്‍.
വെള്ളിയാഴ്ച രാത്രി 7.41 ന് ദുബൈയില്‍ നിന്ന് വന്നതായിരുന്നു വിമാനം. റണ്‍വേയില്‍ നിന്ന് തെന്നിമാറി തെറിച്ചുവീണതിനെ തുടര്‍ന്ന് രണ്ട് പൈലറ്റുമാര്‍ ഉള്‍പ്പെടെ പതിനെട്ട് പേര്‍ മരിച്ചു.