കോഴിക്കോട് :കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ചെറിയ വിമാനം തകർന്നതിന്റെ പേരിൽ വൈറ്റ് ബോഡി വിമാനങ്ങൾ സസ്പെന്റ് ചെയ്ത നടപടി വിചിത്രമാണെന്ന് മലബാർ ഡവലപ്പ്മെന്റ് ഫോറം പ്രസിഡണ്ട് കെ.എം ബഷീർ.ഇതിനെതിരെ കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
കരിപ്പൂരിനെ അട്ടിമറിക്കാനും സ്വകാര്യ വിമാനത്താവള ലോബിക്ക് സാമ്പത്തിക ലാഭമുണ്ടാക്കാനും കരിപ്പൂരിനെതിരെ ടേബിൾ ടോപ്പ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നവർ ഇതേക്കുറിച്ച് സാങ്കേതികമായി ഒരറിവും ഇല്ലാത്തവരാണെന്നും കെ.എം ബഷീർ ആരോപിച്ചു.
ലാന്റിങ്ങിലും ടേക്ക്ഓഫിലുമാണ് വിമാനങ്ങൾക്ക് അപകട സാധ്യത കൂടുതൽ അതിനാൽ കരിപ്പൂരിൽ എഞ്ചിനീയറിങ്ങ് മെറ്റീരിയൽ അറസ്റ്റിംഗ് സിസ്റ്റം നടപ്പിലാക്കണമെന്ന് എം.ഡി.എഫ് ആവശ്യപ്പെട്ടു.
നേരത്തെ മംഗാലാപുരം വിമാന അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ സംഘം “ഇമ്മാസ്” പ്രാവർത്തികമാക്കണമെന്ന് പറഞ്ഞിരുന്നു.ഇതേ കാര്യം മൂന്ന് വർഷം മുൻമ്പ് എം.ഡി.എഫ് അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിരുന്നു.
ഏറ്റവും സാങ്കേതിക വൈദഗ്ധ്യം ഉള്ള എഞ്ചിനീയറിംഗ് മെറ്റീരിയൽസ് അറസ്റ്റിങ്ങ് സിസ്റ്റം നടപ്പിലാക്കുന്ന കാര്യത്തിൽ ഇന്ത്യയിൽ എയർപോർട്ട് അതോററ്റി പിന്നോക്കം പോവുകയാണ്.
കരിപ്പൂരിൽ ഇത് നടപ്പിലാക്കാൻ 100 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. പാശ്ചാത്യ രാജ്യങ്ങളിൽ ചെറിയ വിമാനത്താവളങ്ങളിൽ വരെ “ഇമ്മാസ്”നടപ്പിലാക്കിയിട്ടുണ് ട്.ഇന്ത്യയിൽ ഒരിടത്തും ഈ നൂതനവും സുരക്ഷിതവുമായ ആശയം നടപ്പിലാക്കാൻ ശ്രമിച്ചിട്ടില്ലെന്നും മലബാർ ഡവലപ്പ്മെന്റ് ഫോറം നേതൃത്വം വ്യക്തമാക്കി.