KERALASportstop news

സഹല്‍ കേരള ബ്ലാസ്റ്റേഴ്‌സുമായി പുതിയ കരാറില്‍ ഒപ്പുവെച്ചു

ഇന്ത്യന്‍ ഫുട്‌ബോളിലെ മികച്ച മിഡ്ഫീല്‍ഡര്‍മാരിലൊരാളായ സഹല്‍ അബ്ദുല്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സുമായുള്ള കരാര്‍ പുതുക്കി. 2025 വരെയാണ് കണ്ണൂര്‍ സ്വദേശിയായ ഇരുപത്തിമൂന്നുകാരന്‍ പുതിയ കരാറിലെത്തിയത്.
യു എ ഇയിലെ അല്‍ ഐനില്‍ ജനിച്ച സമദ് കണ്ണൂര്‍ യൂനിവേഴ്‌സിറ്റി ഫുട്‌ബോള്‍ ടീമിലൂടെയാണ് അണ്ടര്‍ 21 കേരള ടീമിലും സന്തോഷ് ട്രോഫി ടീമിലും ഇടം പിടിച്ചത്.
2017-18 കെ ബി എഫ് സി കരാര്‍ ഒപ്പിട്ട ശേഷം രണ്ടാം ഡിവിഷന്‍ റിസര്‍വ് ടീമിനായി കളിച്ച സഹല്‍ അടുത്ത സീസണിലാണ് താരമാകുന്നത്.
ചെന്നൈയിന്‍ എഫ് സിക്കെതിരെ ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയ സഹല്‍ ഐ എസ് എല്‍ എമെര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ സീസണ്‍, എ ഐ എഫ് എഫ് എമര്‍ജിംഗ് പ്ലെയര്‍ ഓഫ് ദ ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വൈകാതെ സഹല്‍ ദേശീയ ടീമിലെത്തി. പാസിംഗ് മികവ് സഹലിന് ഇന്ത്യന്‍ ഒസില്‍ എന്ന ഓമനപ്പേര് നല്‍കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close