നാദാപുരം :ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി വളയം പഞ്ചായത്തിലെ ആയോട് മലയോരത്ത് വടകര എക്സൈസ് സംഘം നടത്തിയ റെയ്ഡില്‍ 400 ലിറ്റര്‍ വാഷ് പിടികൂടി നശിപ്പിച്ചു.വടകര എക്സൈസ് ഇന്‍സ്പെക്ടര്‍ കെ.കെ.ഷിജില്‍ കുമാറിന്റെ നേത്വത്തില്‍ വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് എക്സൈസ് സംഘം മലയോരത്ത് തിരച്ചില്‍ നടത്തിയത്.പ്ലാസ്റ്റിക്ക് ബാരലുകളിലാക്കി പാറക്കൂട്ടങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച് വെച്ച നിലിയിലായിരുന്നു വാഷ് ശേഖരം.പ്രിവന്റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍ സി ഇ ഒ മാരായ കെ.കെ.ജയന്.സി.വി.സന്ദീപ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു