EDUCATIONlocaltop news

കോളേജ് മാഗസിൻ “ഇ” രൂപത്തിൽ ഓൺലൈനായി പ്രകാശനം ചെയ്തു.

Towards Tomorrow നടൻ വിനു മോഹൻ ഫേസ് ബുക്കിലൂടെ പുറത്തിറക്കി.

കോഴിക്കോട് : ഭാരത് എഡ്യുക്കേഷൻ ഫൗണ്ടേഷന്റെ കീഴിലുള്ള ഭാരത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്നോളജി 2019-2020 അദ്ധ്യയന വർഷത്തെ മാഗസിൻ പുറത്തിറക്കി.കോവിഡിന്റെ പശ്ചാത്തലത്തിൽ അദ്ധ്യയനം ഓൺലൈൻ വഴിയാണ്.പുറത്തിറക്കാൻ പറ്റാത്ത സാഹചര്യത്തിലാണ്  മാഗസിൻ ഡിജിറ്റൽ രൂപത്തിലാക്കിയത്.പ്രകാശനവും ഓൺലൈനിൽ നടന്നു.
ചലച്ചിത്ര താരം വിനു മോഹൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ നിർവ്വഹിച്ചു.പ്രതിസന്ധി ഘട്ടത്തിലും വിദ്ധ്യാർത്ഥികളുടെ സർഗാത്മകത പരിപോഷിപ്പിക്കാനുള്ള ഇത്തരം പ്രവർത്തനങ്ങൾ മാതൃകാപരമെന്ന് വിനു മോഹൻ ഫേസ് ബുക്കിൽ കുറിച്ചു.
സിനിമാതാരങ്ങളായ ഹേമന്ദ് മേനോൻ,ആനന്ദ് റോഷൻ, വിഷ്ണു പുരുഷൻ, ഡിസീമ സംവിധായകരായ മനു അശോകൻ, സന്ദീപ് പാമ്പള്ളി എന്നിവർ സമൂഹമാധ്യമങ്ങളിലൂടെ ആശംസകൾ നേർന്നു. ഓൺലൈൻ പ്രകാശന ചടങ്ങിൽ മുഹമ്മദ് സാലിഹ്, ഷിജിത്ത്.എൻ, ഷബീന, ഫിജ്ന,ശ്യാംകിഷൻ, മുഹമ്മദ് ഹർഷാദ്, അശ്വന്ത് എന്നിവരും സംബന്ധിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close