KERALAlocaltop news

ഇരുമ്പ് മറക്കുള്ളില്‍ രഹസ്യമായി ഹരിശ്രീ കുറിച്ചെന്ന് അബ്ദുള്ളക്കുട്ടിയുടെ പുസ്തകം

കണ്ണൂര്‍: മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലായിരുന്നപ്പോള്‍ അതീവ രഹസ്യമായി സ്വന്തം മകനെ ഇടത് പക്ഷ സഹയാത്രികനെ കൊണ്ടു തന്നെ ഹരിശ്രീ എഴുതിപ്പിച്ച കാര്യം വെളിപ്പെടുത്തി കൊണ്ട് ‘ദേശീയ മുസ്ലീം’ എന്ന പുതിയ പുസ്തകവുമായി എ.പി. അബ്ദുള്ളക്കുട്ടി.

കണ്ണൂരില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അനിഷേധ്യ നേതാവായിരിക്കുമ്പോഴാണ് പാര്‍ട്ടിയുടെ തിട്ടൂരം ഭയന്ന് ഇരുമ്പ് മറക്കുള്ളിലെ രാഷ്ട്രീയത്തെ ഭേദിച്ച് കൊണ്ട് അദ്ധേഹം സ്വന്തം മകനെ പള്ളിക്കുന്നിലെ സാത്വികനും ഗുരുതുല്യനുമായ റിട്ടയേര്‍ഡ് പോസ്റ്റല്‍ സൂപ്രണ്ട് ജനാര്‍ദ്ദനനെ കൊണ്ടു മകന്‍ അമന്‍ റോസിനെ എഴുത്തിനിരുത്തിച്ചത്.

ജനാര്‍ദ്ദനന്റെ കുടുംബം പോലും അതിശയിച്ച നിമിഷമായിരുന്നു അന്നത്തേതെന്ന് അബ്ദുള്ളക്കുട്ടി ഉദ്വേഗത്തോടെയാണ് വിവരിക്കുന്നത്. 2003 ലെ വിജയദശമി നാളിലായിരുന്നു ഈ സംഭവം.

പിന്നീട് മകള്‍ തമന്ന അബ്ദുള്ളയെ വിദ്യാരംഭം കുറിച്ചത് ഗാന്ധിയനായ മല്ലിശ്ശേരി കരുണാകരനായിരുന്നുവെന്ന് പുസ്തകത്തില്‍ പറയുന്നു. അന്നും വിദ്യാരംഭം കുറിച്ച കാര്യം പരസ്യമാക്കാന്‍ പറ്റിയ സാഹചര്യമായിരുന്നില്ല .

രാഷ്ട്രീയാന്ധത മൂലം അക്രമം പൊറുതിമുട്ടിയപ്പോള്‍ ബി ജെ പി നേതാക്കള്‍ പാര്‍ലമെന്റില്‍ കണ്ണൂര്‍ അക്രമ പരമ്പര ഉന്നയിച്ചതിനാല്‍ കണ്ണൂരിലെ പാര്‍ട്ടി സഖാക്കളായ ജയരാജന്മാരും സതീദേവിയും അബ്ദുള്ളക്കുട്ടിയും പിണറായി വിജയനും പങ്കെടുത്ത അഴീക്കോട് മന്ദിരത്തിലെ യോഗത്തില്‍ അക്രമം ചര്‍ച്ചാ വിഷയമായതും പുസ്തകത്തില്‍ മറ്റൊര് അദ്ധ്യായത്തില്‍ പറയുന്നുണ്ട്.

ഒരു നിയതി പോലെ കുട്ടിക്കാലത്ത് ജന്മനാടായ നാറാത്ത് വെച്ച് താമര ചിഹ്നത്തില്‍ മല്‍സരിച്ച് ജയിച്ച കാര്യവും അദ്ധേഹം ബി ജെ പിയിലെത്തിയ സംഭവത്തെ വിശകലനം ചെയ്യുന്നുണ്ട്. മാരാര്‍ജിയുടെ നാട്ടുകാരന്‍ എന്ന ലേബലാണ് ഏകാത്മ മാനവദര്‍ശനത്തിന്റെ അടിത്തറയില്‍ എനിക്ക് കൂടുതല്‍ ചേരുന്നതെന്ന് കാലം തെളിയിച്ചതായി അദ്ധേഹം പറയുന്നു.

സന്യാസതുല്യരായ നേതാക്കളുടെയും പ്രചാരകന്മാരുടെയും പാര്‍ട്ടിയായ ബി ജെ പിയില്‍ എത്തിച്ചേര്‍ന്ന സംഭവ വികാസങ്ങളും വിവരിക്കുന്ന പുസ്തകം ആഗസ്ത് 20 ന് കോഴിക്കോട് വെച്ച് മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രകാശനം ചെയ്യും .കോഴിക്കോട്ടെ ഇന്ത്യ ബുക്‌സ് ആണ് പ്രസാധകര്‍.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close