പത്തനംതിട്ട:പത്തനംതിട്ട മുണ്ടുകോട്ടക്കലി
മാത്യു ആന്‍ഡ് സണ്‍സ് ഡെവലപ്പര്‍ഴ്‌സും മൈ ലുക്ക് മേക്കപ്പ് സ്റ്റുഡിയോയും ചേര്‍ന്ന് കോവിഡ് ലോക്ക്ഡൗണ്‍ കാലയളവില്‍ പത്തനംതിട്ടയിലെ ജനങ്ങള്‍ക്കായി ആരംഭിച്ച ഒരു സാമൂഹ്യ ക്യാമ്പെയ്നാണ് ‘അര കൈ താങ്ങ്’. നിലവിലെ പകര്‍ച്ചവ്യാധി മൂലം സാമ്പത്തിക പ്രതിസന്ധിയിലായവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ക്യാമ്പയിന്റെ ലക്ഷ്യം.
പ്രോഗ്രാമിന്റെ ഭാഗമായി, കുടുംബങ്ങളുടെ ആവശ്യമനുസരിച്ച് ഭക്ഷണ പാക്കറ്റുകളും മറ്റ് അവശ്യവസ്തുക്കളും അര കൈ താങ്ങ് ടീം നല്‍കുന്നുണ്ട്. പഞ്ചായത്ത്, മുനിസിപ്പല്‍ പ്രതിനിധികളുമായി ചേര്‍ന്നാണ് ക്യാമ്പയിന്റെ പ്രവര്‍ത്തനം. ഇവരുടെ സഹായത്തോടാണ് അടിയന്തിര സഹായം ആവശ്യമുള്ള ആളുകളെ കണ്ടെത്തുന്നത്.
‘ഈ സമയത്ത് പത്തനംതിട്ടയിലെ ജനങ്ങളുമായി ഞങ്ങള്‍ വളരെ അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു സാമൂഹ്യ പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി ഓണ്‍ലൈന്‍, ഫേസ്ബുക്ക് കാമ്പെയ്ന്‍ ആയിട്ടാണ് അര കൈ താങ്ങ് ജൂലൈ മാസത്തില്‍ ആരംഭിച്ചത്. ഇന്ന് ജില്ലയിലെ നിരവധി കുടുംബങ്ങളിലേക്ക് സഹായങ്ങള്‍ എത്തിക്കാന്‍ കഴിഞ്ഞു.’ കാമ്പെയ്നിന്റെ മൂന്നാം ഘട്ടം അരംഭിച്ച് മാത്യു ആന്‍ഡ് സണ്‍സ് ഓപ്പറേഷന്‍സ് ഹെഡ് സുനില്‍ കൊരട്ടിക്കല്‍ പറഞ്ഞു.
അര കൈ താങ്ങ് പോലുള്ള സംരംഭങ്ങള്‍ തങ്ങളുടെ ശ്രമങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് മുണ്ടുകോട്ടക്കല്‍ കൗണ്‍സിലര്‍ സജി കെ സൈമണ്‍ പറഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 98204 80317