KERALAlocaltop news

നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവം; മാതാവിന് ശിക്ഷ വിധിച്ച് കോടതി, പിതാവിനേയും സിദ്ധനേയും വെറുതെ വിട്ടു

താമരശേരി: നവജാത ശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ മാതാവിന് ശിക്ഷ വിധിച്ച് കോടതി.കേസില്‍ ഒന്നാം പ്രതിയായ കുഞ്ഞിന്റെ മാതാവ് ഓമശ്ശേരി ചക്കാന കണ്ടി ഹഫ്‌സത്തിനെയാണ് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മജിസ്‌ട്രേറ്റ് എം.അബ്ദുറഹിമാന്‍ 1000 രൂപ പിഴയടക്കാനും കോടതി പിരിയുന്നത് വരെ തടവും വിധിച്ചത്. ജുവനൈല്‍ ആക്ടിലെ 75,87 വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ .

കേസിലെ മറ്റ് പ്രതികളായിരുന്ന കളന്‍ തോട് സ്വദേശി മുഷ്താരി വളപ്പില്‍ ഹൈദ്രോസ് തങ്ങള്‍ (75) എന്ന സിദ്ധന്‍ , യുവതിയുടെ ഭര്‍ത്താവ്ഓ മശ്ശേരിചക്കാനകണ്ടി അബൂബക്കര്‍ (31) എന്നിവരെ കോടതി വെറുതെവിട്ടു.2016 നവംബര്‍ രണ്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. കുട്ടിക്ക് അഞ്ചു നേരത്തെ ബാങ്കുവിളിക്ക് ശേഷമല്ലാതെ ( ഒരു ദിവസം കഴിഞ്ഞ്) മുലപ്പാല്‍ നല്‍കാന്‍ പറ്റില്ലെന്ന് പിതാവ് അബൂബക്കര്‍ നിഷ്‌കര്‍ഷിക്കുകയും ഡോക്ടര്‍, പൊലീസ് തുടങ്ങിയവര്‍ ഇടപെട്ടിട്ടും നിലപാടില്‍ ഉറച്ചു നിന്നതുമാണ് പ്രശ്‌നമായത്.

നവംബര്‍ രണ്ടിന് ഉച്ചക്ക് രണ്ടു മണിയോടെ ജനിച്ച കുഞ്ഞിന് വ്യാഴാഴ്ച 12.20 നേ മുലയൂട്ടാനാവൂ എന്ന് ഹൈദ്രോസ് തങ്ങളുടെ നിര്‍ദേശമുണ്ടന്ന് പിതാവ് അബൂബക്കര്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഭാര്യ ഹഫ്‌സത്തും ഈ നിലപാടില്‍ ഉറച്ച് നിന്നു. പിഞ്ചുകുഞ്ഞിന്റെ
ജീവന്‍ കൊണ്ട് പന്താടിയ സംഭവം
നാടാകെ പ്രചരിക്കുകയും ജില്ലാ കലക്ടര്‍, പൊലീസ്, ബാലാവകാശ കമ്മീഷന്‍ തുടങ്ങിയവരെല്ലാം ഇടപെടുകയുമായിരുന്നു. തുടര്‍ന്ന് 2016 നവംബര്‍ 15ന് അന്നത്തെ
മുക്കം എസ് ഐ സനല്‍രാജാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ പ്രദീപിന്റെ സഹകരണത്തോടെ സിദ്ധ നേയും യുവതിയുട ഭര്‍ത്താവിനേയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 4 വര്‍ഷത്തിന് ശേഷമാണിപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.

പ്രസവം നടന്ന മുക്കം ഇ എം എസ് സഹകരണ ആശുപത്രി നഴ്‌സ് ഷാമിലയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസെടുത്തത്.അതേസമയം
സിദ്ധീഖിന്റെ ആദ്യ കുട്ടിക്കും ഇത്തരത്തില്‍ 5 ബാങ്കിന് ശേഷമാണ് മുലപ്പാല്‍ നല്‍കിയിരുന്നതെന്ന് യുവാവ് സംഭവ ദിവസം തന്നെ പോലീസിനോട് പറഞ്ഞിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close