കല്ലാനോട് :പെരുവണ്ണാമൂഴി ഡാം റിസർവോയറിൻ്റെ കല്ലാനോട് ,തോണിക്കടവ്, ഗണപതിക്കുന്ന് മേഖലകളിൽ പേരാമ്പ്ര എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 1100 ലിറ്റർ വാഷും, വാറ്റുപകരണങ്ങളും, 25 ലിറ്റർ നാടൻ ചാരായവും പിടികൂടി.പേരാമ്പ്ര സർക്കിൾ പാർട്ടി ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി നടത്തിയ റെയ്ഡിഡിലാണ് പിടികൂടിയത്. പ്രിവൻ്റീവ് ഓഫീസർ തറോൽ രാമചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സിവിൽ എക്സൈസ് ഓഫീസർമാരായ സി.കെ.ശ്രീജിത്ത്, കെ.കെ.സുദീഷ്, ഡ്രൈവർ ദിനേശൻ എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്.
Related Articles
Check Also
Close-
നൂറാംതോട് സ്വദേശി കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
January 21, 2022