localtop news

മണൽകടത്ത് സംഘങ്ങൾക്കെതിരെ കർശ്ശന നടപടിയുമായി അസിസ്റ്റന്റ് കലക്ടർ ശ്രീധന്യ ഐ.എ.എസ്സ്

കോഴിക്കോട് : അസിസ്റ്റന്റ് കളക്ടര്‍ ശ്രീധന്യ ഐ എ എസിന്റെ നേതൃത്വത്തില്‍ ചെറുവണ്ണൂരിൽ മണല്‍ ലോറി പിടിക്കൂടി.റവന്യൂ സ്‌ക്വാഡ് ഇന്നു പുലര്‍ച്ചെ അഞ്ചൂ മണിയോടെയാണ് കൊയിലാണ്ടി താലൂക്കിലെ ചെറുവണ്ണൂര്‍ വില്ലേജിലുള്ള ആവള, പെരിഞ്ചേരി കടവുകളില്‍ നിന്നും അനധികൃതമായി മണല്‍ കയറ്റിയ രണ്ട് ടിപ്പര്‍ലോറികളും മണല്‍വാരന്‍ ഉപയോഗിക്കുന്ന ആയുധങ്ങളും പിടിച്ചെടുത്തത്. കൊയിലാണ്ടി താഹസില്‍ദാര്‍മാരായ കെ ഗോല്‍ദാസ്, സി. സുബൈര്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ ലതീഷ്‌കുമാര്‍, ഡി. രജ്ഞിത്ത്, ഇ എം ബിജു, കലക്ടറേറ്റ് ജീവനക്കാരന്‍ അജ്മല്‍, താലൂക്ക് ഓഫീസിലെ ജീവനക്കാരായ ജോഷിജോസ്, രോഹിത്, ലിതേഷ് ,വിനോദ് കെ.കെ, ശരത് രാജ്, ബിനു, ജിതിന്‍ രാജ് എന്നിവരു പ്രത്യേക സ്‌ക്വേഡില്‍ ഉണ്ടായിരുന്നത്. ജില്ലയിലെ അനധികൃതമായ മണല്‍കൊള്ളയ്‌ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നതാണെന്ന് അസിസ്റ്റന്റ് കലക്ടര്‍ പറഞ്ഞു. കുറ്റ്യാടി പുഴയിലെ ഈ പെരിഞ്ചേരിക്കടവ് ആ വള പ്രദേശങ്ങളിൽ മണൽക്കടത്ത് വ്യാപകമാണ്. പുഴയിൽ പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. പുഴയോരം ഇടിയുന്നതും പതിവാണ്. രാത്രികാലങ്ങളിൽ നിരോധനമുള്ളപ്പോഴും ഇവിടങ്ങളിൽ മണൽക്കടത്ത് നടക്കുന്നുണ്ട്. മുമ്പ് റവന്യൂ അധികൃതർ പരിശോധനക്കെത്തിയപ്പോൾ അവരെ മണൽക്കടത്ത് സംഘം ആക്രമിച്ചിട്ടുമുണ്ട്. മറുകരയായ വടകര താലൂക്കിലെ തിരുവള്ളൂർ പഞ്ചായത്ത് വഴിയും മണൽക്കടത്ത് നടക്കുന്നുണ്ട്. ഇവിടെയും മണൽ സംഘം പോലീസിനെ ആക്രമിച്ചിട്ടുണ്ട്. അസിസ്റ്റൻറ് കലക്ടർ തന്നെ മണൽ സംഘങ്ങൾക്കെതിരെ നടപടിയെടുക്കുമ്പോൾ നാട്ടുകാരും പരിസരവാസികളും ആശ്വാസത്തിലാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close