കോഴിക്കോട് : ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ശ്രീകൃഷ്ണജയന്തി ബാലദിനാഘോഷങ്ങൾക്ക് തുടക്കമായി.
പതാകദിനാചരണത്തിന്റെ ഭാഗമായി
ഇന്നലെ ജില്ലയിലെ ഒരുലക്ഷം വീടുകളിലും അയ്യായിരം കേന്ദ്രങ്ങളിലും പതാക ഉയർത്തി.
സന്യാസിശ്രേഷ്ഠർ, സാമുദായിക നേതാക്കൾ,
സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തുന്നതിന് നേതൃത്വം നൽകി.
ആർഎസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലൻകുട്ടി മാസ്റ്റർ നന്മണ്ടയിലെ വീട്ടിൽ പതാക ഉയർത്തി. പാലാഴി ഹൈലൈറ്റ് ജംഗ്ഷനിൽ സ്വാമി ജിതാത്മാനന്ദ സരസ്വതി,
ശ്രീ ശാരദ അദ്വൈതാശ്രമത്തിൽ
സ്വാമി സത്യാനന്ദപുരി, ശ്രീകണ്ഠേശ്വരം ക്ഷേത്ര പരിസരത്ത് സ്വാമിനി ശ്രുതി പ്രിയാനന്ദ സരസ്വതി, കോഴിക്കോട് തളി ക്ഷേത്ര
പരിസരത്ത്
പട്ടയിൽ പ്രഭാകരൻ,
കിഡ്സൺ കോർണറിൽ സംവിധായകൻ
അലി അക്ബർ, മാവൂർ റോഡ് ജംഗ്ഷനിൽ ഗായകൻ സുനിൽകുമാർ,
എന്നിവരും പതാക ഉയർത്തി.
ജില്ലയിലെ
മറ്റ് കേന്ദ്രങ്ങളിൽ ആർഎസ്എസ് കോഴിക്കോട് മഹാനഗർ സംഘചാലക് ഡോ. സി.ആർ. മഹിപാൽ, ആർഎസ്എസ് പ്രാന്തപ്രചാർ പ്രമുഖ് എം. ബാലകൃഷ്ണൻ, പി. ഹരീഷ് കുമാർ, വിവിധ സംഘടനാ നേതാക്കളായ സുനിൽകുമാർ പുത്തൂർമഠം,
ബാബുരാജ്, പി. ജിജേഷ്, ആർ. ചന്ദ്രശേഖരൻ, രാമദാസ് വേങ്ങേരി,
സതീഷ് കുറ്റിയിൽ,
ചെലവൂർ ഹരിദാസ് പണിക്കർ, കെ.വി. രാജേന്ദ്രൻ, നാടകനടൻ കെ.പി. രാജൻ , കേണൽ രമണൻ, ഇല്ലിക്കെട്ട് നമ്പൂതിരി, ഡോ. കെ.എം. പ്രിയദർശൻലാൽ, ബാലഗോകുലം
കോഴിക്കോട് മേഖലാ പ്രസിഡന്റ്
പി.എം. ശ്രീധരൻ,
മഹാനഗരം പ്രസിഡന്റ്
ഡോ. സി. മഹേഷ്, ഡോ. ശ്രീകുമാർ,
സി.പി.ജി. രാജഗോപാൽ തുടങ്ങിയവരും പതാക ഉയർത്തി.
ശ്രീകൃഷ്ണജയന്തി ആഘോഷ പരിപാടികള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വീടുകള്‍ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. വീടൊരുക്കാം, വീണ്ടെടുക്കാം, വിശ്വശാന്തിയേകാം എന്നതാണ് ഇത്തവണത്തെ ജന്മാഷ്ടമി സന്ദേശം.
എല്ലാ വീടുകളിലും കൃഷ്ണകുടീരം നിർമ്മിക്കും. സന്ധ്യാദീപം തെളിയിക്കും. ഗോപൂജ, തുളസീവന്ദനം, ഭജനസന്ധ്യ, പാരായണം, ഗീതാവന്ദനം, വൃക്ഷപൂജ മുതലായ അനുബന്ധ പരിപാടികളും വീടുകള്‍ കേന്ദ്രീകരിച്ച് നടത്തും.
ശ്രീകൃഷ്ണജയന്തി ദിവസം വീട്ടുമുറ്റം വൃന്ദാവനമാതൃകയില്‍ അലങ്കരിച്ച് കുട്ടികള്‍ കൃഷ്ണ, ഗോപിക വേഷങ്ങളും മുതിര്‍ന്നവര്‍ കേരളീയവേഷവും ധരിച്ച് അവരവരുടെ വീട്ടുമുറ്റത്ത് ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കും.
രാവിലെ മുറ്റത്ത് കൃഷ്ണപ്പൂക്കളം ഒരുക്കുന്നത് മുതല്‍ ആഘോഷം തുടങ്ങും. കണ്ണനൂട്ട്, അമ്പാടിക്കാഴ്ച്ചയൊരുക്കല്‍, ഗോകുലപ്രാര്‍ത്ഥന, ഹരേരാമ മന്ത്രം, ഗോകുലഗീതം, എന്നിവയും വൈകിട്ട് ജന്മാഷ്ടമി ദീപക്കാഴ്ചയൊരുക്കി മംഗളശ്ലോകത്തോടെ പരിപാടികള്‍ സമാപിക്കും. തുടര്‍ന്ന് പ്രസാദവിതരണവും നടത്തും.
എല്ലാ താലൂക്കുകളിലും കൃഷ്ണലീലാ
കലോത്സവം ഓൺലൈനായി നടന്ന് വരുന്നു. 5000 ത്തോളം കുട്ടികൾ പങ്കെടുക്കുന്നു.