കോഴിക്കോട് :താമരശ്ശേരി രൂപതയിൽ ദീർഘകാലം ബിഷപ്പ് ആയിരുന്ന അഭിവന്ദ്യ മാർ പോൾ ചിറ്റിലപ്പിള്ളിയുടെ നിര്യാണത്തിൽ ബി.ജെ.പി.ജില്ലാ കമ്മറ്റിയുടെ ദുഃഖവും,അനുശോചനവും രേഖപ്പെടുത്തി. ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ അഡ്വ.വി.കെ.സജീവൻ ഭൗതിക ശരീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. ബി.ജെ.പി.ജില്ലാ ജന: സിക്രട്ടറി.എം മോഹനൻ മാസ്റ്റർ, സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ , കൊടുവള്ളി നിയോജക മണ്ഡലം ജന: സി ക്രട്ടറി വത്സൻ മേടോത്ത്, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡണ്ട് ജോണി കുമ്പുളങ്ങിയിൽ കർഷകമോർച്ച മണ്ഡലം സിക്രട്ടറി രാമചന്ദ്രൻ കെ.സി, കെ.കെ.ജിതേഷ്, ജോസ് കുട്ടി ജോസ് എന്നിവരും അന്തിമോപചാരമർപ്പിച്ചു.