EDUCATIONINDIAKERALAlocaltop news

സ്‌കൂളുകള്‍ സെപ്തംബര്‍ 21ന് തുറക്കാം, കേന്ദ്രം മാര്‍ഗനിര്‍ദേശമിറക്കി

ന്യൂഡല്‍ഹി: അണ്‍ലോക്ക് നാലിന്റെ ഭാഗമായി സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാം. ഇത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ മാത്രമായിരിക്കും സെപ്തംബര്‍ 21 മുതല്‍ ആരംഭിക്കുക. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതിനാണ് അനുമതി.
സാമൂഹിക അകലം പാലിക്കണം, മാസ്‌ക് ധരിക്കണം, കൈകള്‍ സോപ്പുയോഗിച്ച് കഴുകണം, സാനിറ്റൈസര്‍ ഉപയോഗിക്കണം, ചുമയ്ക്കുമ്പോള്‍ തൂവാല കൊണ്ടോ ടിഷ്യു കൊണ്ടോ മുഖം മറയ്ക്കണം. വിദ്യാര്‍ഥികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം, ആരോഗ്യ സേതു ആപ്പ് ഡൗണ്‍ലോഡ് ചെയ്യണം, പൊതുസ്ഥലത്ത് തുപ്പരുത് തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യമന്ത്രാലയം പുറത്തിയിരിക്കുന്നത്.
ഓണ്‍ലൈന്‍, വിദൂര വിദ്യാഭ്യാസ രീതി തുടരുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close