KERALAtop news

ഡ്രൈവിങ് സ്‌കൂളുകള്‍ക്ക്   14 മുതല്‍ പ്രവര്‍ത്തിക്കാൻ അനുമതി

കോഴിക്കോട് : കോവിഡിനെ തുടര്‍ന്ന്  അടഞ്ഞുകിടന്ന സംസ്ഥാനത്തെ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് സെപ്റ്റംബര്‍ 14 മുതല്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍  അറിയിച്ചു.
 കോവിഡ് മാനദണ്ഡങ്ങള്‍  പാലിച്ച് മാത്രമേ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. സ്‌കൂളുകള്‍ തുറക്കുന്നതിന് രണ്ട് ദിവസം മുന്നേ സ്ഥാപനങ്ങളും വാഹനങ്ങളും അണുവിമുക്തമാക്കണം. ഒരുസമയം ഒരാളെ മാത്രമേ ഡ്രൈവിങ് പരിശീലിപ്പിക്കാന്‍ പാടുള്ളു. പരിശീലകനടക്കം രണ്ട്‌പേരെ മാത്രം വാഹനത്തില്‍ അനുവദിക്കുകയുള്ളു.ഒരാളെ പരിശീലിപ്പിച്ചതിന് ശേഷം അടുത്ത വ്യക്തി കയറുന്നതിന് മുന്നേ വാഹനം അണുവിമുക്തമാക്കണം.മാസ്‌ക്കും സാനിറ്റൈസറും നിര്‍ബന്ധമായും  ഉപയോഗിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close