localtop news

കേന്ദ്ര സർക്കാറിൻ്റെ ശ്രീനാരായണ ഗുരുവിനോടും ശിവഗിരി മഠത്തോടുമുള്ള അവഗണന അവസാനിപ്പിക്കണം ;കോഴിക്കോട് എസ് എൻ ഡിപി യൂണിയൻ

കോഴിക്കോട് : യുഗപ്രഭാവനായ ശ്രീനാരായണ ഗുരുദേവൻ്റെ
മഹാ സമാധി പീഠം സ്ഥിതിചെയ്യുന്ന വർക്കല ശിവഗിരി മഠം
ഭാരതത്തിനകത്തും പുറത്തുമുള്ള ധാരാളം തീർത്ഥാടകർ വരുന്ന പുണ്യ കേന്ദ്രമാണ്. എന്നാൽ വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷൻ ലാഭകരമല്ലെന്ന് പറഞ്ഞ് കൊറോണയുടെ മറവിൽ ദീർഘദൂര ട്രെയിനുകൾക്കുള്ള സ്റ്റോപ്പുകൾ പിൻവലിച്ച റെയിൽവേയുടെ നടപടി നീതീകരിക്കാനാവില്ല.ഇത് ശ്രീനാരായണ ഭക്ത സമൂഹത്തോടും ശിവഗിരി മഠത്തോടും കേന്ദ്ര സർക്കാർ തുടർച്ചയായി കാണിക്കുന്ന കടുത്ത അവഗണനയുടെ ഭാഗമാണെന്ന് സംശയിക്കുന്നു. വർക്കല ശിവഗിരി സ്റ്റേഷനിൽ ദീർഘദൂര ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് പു:നസ്ഥാപിക്കണമെന്നു എസ് എൻ ഡി പി യോഗം കോഴിക്കോട് യൂണിയൻ പ്രസിഡൻ്റ് ഷ നൂപ് താമരക്കുളവും സെക്രട്ടറി സുധീഷ് കേശവപുരിയും ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര റെയിൽവേ മന്ത്രിക്കും നിവേദനം നൽകുകയും ചെയ്തു.
കേന്ദ്ര സർക്കാർ ശിവഗിരി മഠത്തോടുള്ള അവഗണന തുടരുന്നത് ആദ്യമായല്ല. ട്രെയിൻ സ്റ്റോപ്പുകൾ റദ്ദ് ചെയ്ത നടപടിക്ക് മുമ്പാണ് ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട തീർത്ഥാടന കേന്ദ്രങ്ങൾ ഉൾപ്പെടുത്തി അനുവദിച്ച സ്പിരിച്വൽ സോൺ പദ്ധതി ഒരു സുപ്രഭാതത്തിൽ റദ്ദാക്കിയതും ശ്രീനാരായണ ഭക്ത സമൂഹത്തിൻ്റെയും കേരള ജനതയുടെയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതിനെ തുടർന്ന് പുനഃസ്ഥാപിച്ചതും.കേന്ദ്ര സർവ്വകലാശാലക്ക് ശ്രീനാരായണ ഗുരുവിൻ്റെ നാമം നൽകുമെന്ന കേന്ദ്ര സർക്കാരിൻ്റെ പ്രഖ്യാപനം ഇന്നും വെറും പാഴ് വാക്ക് മാത്രമായി നിലകൊള്ളുകയാണ്. പ്രഖ്യാപനങ്ങൾ വെറും വാക്കാക്കി മാറ്റി കോടികണക്കിന് വരുന്ന പിന്നാക്ക ജനസമൂഹത്തിൻ്റെ തീർത്ഥാടന കേന്ദ്രമായ ശിവഗിരി മഠത്തോടു കാണിക്കുന്ന അവഗണനാ മനോഭാവം കേന്ദ്ര സർക്കാർ അവസാനിപ്പിക്കണമെന്നും ട്രെയിനുകൾക്കുള്ള സ്റ്റോപ്പ് പിൻവലിച്ച നടപടി അടിയന്തിരമായി പിൻവലിക്കണമെന്നും എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ ആവശ്യപ്പെടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close