KERALAtop news

ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കാക്ക രഞ്ജിത് അറസ്​റ്റിൽ.

വിതുര: ക്രിമിനൽ കേസുകളിൽ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കാക്ക രഞ്ജിത് അറസ്​റ്റിൽ. കല്ലാറിനടുത്തുള്ള സ്വകാര്യ റിസോർട്ടിൽനിന്നാണ് വിതുര പൊലീസ് ഗുണ്ടാസംഘത്തോടൊപ്പം ഇയാളെ പിടികൂടിയത്. കുഴൽപണം പിടിച്ചുപറിക്കൽ, സ്വർണക്കടത്ത്, തോക്കുചൂണ്ടി പണം കവരൽ, തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിക്കൽ, 50 ലക്ഷത്തോളം ഹവാല പണം ഏജൻറിൽനിന്ന്​ പിടിച്ചുപറിക്കൽ ഉൾപ്പെടെ നിരവധി കേസുകളിൽ സംസ്ഥാനത്തെ വിവിധ സ്​റ്റേഷനുകളിലായി കാക്ക രഞ്ജിത് പ്രതിയാണ്.
കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലെ സ്​റ്റേഷനുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിട്ടുള്ള പ്രതി വിവിധയിടങ്ങളിൽ വർഷങ്ങളോളം ഒളിവിൽ താമസിക്കുകയായിരുന്നു. കോഴിക്കോട് ഡി.സി.പിയിൽനിന്ന്​ ജില്ലാ പൊലീസ് മേധാവിക്ക്​ ലഭിച്ച രഹസ്യവിവരത്തെതുടർന്നാണ് സ്വകാര്യ റിസോർട്ടിൽനിന്ന്​ കസ്​റ്റഡിയിലെടുത്തത്.
പ്രതിയോടൊപ്പം ഒരു സ്ത്രീയും സ്ഥലത്തുണ്ടായിരുന്നു. തുടർന്നുള്ള വാഹനപരിശോധനയിലാണ് ഇയാൾക്ക് അകമ്പടി സേവിച്ച ഗുണ്ടാസംഘത്തെ മാരകായുധങ്ങളുമായി അറസ്​റ്റ്​ ചെയ്തത്. കോഴിക്കോട് വളയനാട് കിണാശ്ശേരി പീടിയേക്കൽ ഹൗസിൽ ഫൈജാസ് (28), കോഴിക്കോട് ഒളവണ്ണ പന്തീരങ്കാവ് പൂളേക്കര നിജാസ് (35), കോഴിക്കോട് പെരുവയൽ കൊളാപ്പറമ്പ് കൊടശ്ശേരിത്തായം മാക്കോത്തിൽ രജീഷ് (33), കോഴിക്കോട് വളയനാട് കിണാശ്ശേരി കാവുങ്ങൽ ഹൗസിൽ മനോജ് (27) എന്നിവരാണ് അറസ്​റ്റിലായത്.
സമാന്തരപ്രവർത്തനം നടത്തിവരുന്ന മറ്റ് സംഘങ്ങളിൽനിന്ന്​ വധഭീഷണി ഉള്ളതിനാലാണ് ഗുണ്ടാസംഘങ്ങളുമായി സഞ്ചരിക്കുന്നതെന്നാണ് കാക്ക രഞ്ജിത് പൊലീസിനോട് പറഞ്ഞത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close