താമരശേരി: വയനാട് സ്വദേശിയായ യുവാവിനെ ചുരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ പൂളക്കടവില്‍ സജി(35)നെയാണ് ഒന്നാം വളവില്‍ ചിപ്പിലിത്തോട് ചിന്നോംപാലത്തിന് സമീപം റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കെഎസ്ഇബിയ്ക്കുവേണ്ടി വാടകയ്ക്ക് ഓടുന്ന പിക്കപ്പ് വാന്‍ ചുരത്തില്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ റബര്‍തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. താമരശേരി പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി. അവിവാഹിതനാണ്. പിതാവ്: കൃഷ്ണന്‍കുട്ടി. മാതാവ്: ലീല. സഹോദരങ്ങള്‍: സുനില്‍, സുനിത, അനില്‍, അജി.