കോഴിക്കോട്: സ്വർണ്ണ കള്ളക്കടത്തിൽ ഇ.ഡി. ചോദ്യം ചെയ്ത
മന്ത്രി കെ.ടി.ജലീൽ രാജി വെക്കണമെന്നാവശ്യപ്പെട്ടും സെക്രട്ടറിയേറ്റ് മാർച്ചിൽ ബി.ജെ.പി നേതാക്കളുൾപ്പെടെയുള്ള പ്രവർത്തകരെ ക്രൂരമായി മർദ്ധിച്ച പോലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും
ബി.ജെ.പി കോഴിക്കോട് ജില്ലാ കമ്മറ്റി പ്രതിഷേധ മാർച്ചും, റോഡ് ഉപരോധവും സംഘടിപ്പിച്ചു. തളി ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്തു നിന്നും പ്രകടനമായി എത്തിയ പ്രവർത്തകരെ
പാളയത്ത് പോലീസ് തടഞ്ഞു.തുടർന്നു നടന്ന ഉപരോധം ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ:വി.കെ സജീവൻ ഉദ്ഘാടനം ചെയ്തു. ധാർമ്മികതയുടെ പേരിൽ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്ന് സജീവൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.മന്ത്രി രാജിവെച്ച് ഒഴിയും വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി ബി.ജെ.പി മുന്നോട്ടു പോകുമെന്നും വി.കെ സജീവൻ കൂട്ടിച്ചേർത്തു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി വിജയലക്ഷ്മി ടീച്ചർ അധ്യക്ഷം വഹിച്ചു. ജില്ലാ ട്രഷറർ വി.കെ ജയൻ, ജില്ലാ സെക്രട്ടറി എം.രാജീവ് കുമാർ, സംസ്ഥാന കൗൺസിൽ അംഗം ശ്യാമപ്രസാദ് പി.എം യുവമോർച്ച ജില്ലാ പ്രസിഡണ്ട് ടി.റിനീഷ്,ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡണ്ട് നാരങ്ങയിൽ ശശിധരൻ എന്നിവർ നേതൃത്വം നൽകി.വി.കെ സജീവൻ അടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സൗത്ത് എ.സി എ.ജെ ബാബുവിന്റെ നേതൃത്വത്തിൽ ശക്തമായ പോലീസ് സന്നാഹവും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു.