localOthersTechnologytop news

ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള ആധികാരിക വാര്‍ത്തകളും പ്രധാന അറിയിപ്പുകളുംജി.ഒ.കെ ഡയറക്റ്റ് ആപ്പിലൂടെ തത്സമയം

കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമ പഞ്ചായത്തില്‍ നിന്നുമുള്ള ആധികാരിക വാര്‍ത്തകളും പ്രധാന അറിയിപ്പുകളും ജനങ്ങള്‍ക്കുള്ള നിര്‍ദേശങ്ങളും ജി.ഒ.കെ ഡയറക്റ്റ് (GoK Direct))േ മൊബൈല്‍ ആപ്പിലൂടെ തത്സമയം പഞ്ചായത്തിലെ ജനങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ലഭ്യമാക്കുന്നു.

സര്‍ക്കാരിന്റെ ആധികാരിക വിവരങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന മൊബൈല്‍ ആപ്പ് ആണ് GoK Direct.േ കേരളത്തിലെ 20 ലക്ഷത്തിലധികം ആളുകള്‍ ഈ ആപ്പിലൂടെയാണ് സര്‍ക്കാര്‍ ആധികാരിക വിവരങ്ങള്‍ അറിയുന്നത്.

ജി ഒ കെ ഡയറക്റ്റ് ആപ്പ് ഉപയോഗിക്കുന്ന ഉള്ളിയേരി ഗ്രാമ പഞ്ചായത്തിന്റെ പരിധിയില്‍ പെട്ടവര്‍ക്കാണ് ആപ്പിലൂടെ പഞ്ചായത്ത് വിവരങ്ങള്‍ ലഭ്യമാവുന്നത്.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ന്റെ കീഴിലുള്ള ക്യൂകോപ്പി (Qkopy) എന്ന സ്റ്റാര്‍ട്ടപ്പ് ആണ് GoK Direct ആപ്പ് വികസിപ്പിച്ചത്. ഇപ്പോള്‍ ഈ ആപ്പിലൂടെ ഓരോ ജില്ലയിലുള്ള വിവരങ്ങള്‍ അതാത് ജില്ലയില്‍ ഉള്ളവരിലേക്ക് സര്‍ക്കാര്‍ സന്ദേശങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തിലെ എല്ലാ പഞ്ചായത്തുകളില്‍ നിന്നും അതാത് പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് തത്സമയം വാര്‍ത്തകളും അറിയിപ്പുകളും ലഭ്യമാക്കുന്നത്തിലേക്ക് തുടക്കം കുറിച്ചിരിക്കുകയാണ് GoK Direct ആപ്പ്.

ആന്‍ഡ്രോയിഡ് പ്ലേ സ്‌റ്റോറില്‍ നിന്നും ഐഫോണ്‍ ആപ്പ് സ്‌റ്റോറില്‍ നിന്നും GoK Directആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

ഡൌണ്‍ലോഡ് ലിങ്ക് : http://Qkopy.xyz/gokdirect

ആപ്പില്‍ ഉള്ളിയേരി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പോസ്‌ററ് ഓഫീസ് പിന്‍ കോഡ് ഉപയോഗിക്കുന്ന ആളുകള്‍ക്കാണ് ഈ പഞ്ചായത്തിലെ വിവരങ്ങള്‍ ലഭിക്കുന്നത്.
ഉദാഹരണം: 673323

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close