താമരശേരി: കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കളെ താമരശേരി പോലീസ് പിടികൂടി. കൊടുവള്ളി ചുണ്ടപ്പുറം പൊട്ടച്ചിറയില്‍ അഷറഫലി (29), വേനപ്പാറ പെരുവില്ലി നെച്ചൂളി മുസ്താഖ് (26), പടനിലം ചക്കാലക്കല്‍ പുല്ലൂന്നിച്ചാലില് റമീസ് (23) എന്നിവരെയാണ് എസ് ഐ സനല്‍രാജ്, എസ്ഐ വി.കെ. സുരേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കാറില്‍ അടിവാരം ഭാഗത്ത് നിന്നും താമരശേരി ഭാഗത്തേക്ക് കൊണ്ടുപോവുകയായിരുന്ന കഞ്ചാവ് എലിക്കാട് പണിയംകുഴില് വാഹന പരിശോധനക്കിടയിലാണ് പിടികൂടിയത്. പിടിച്ചെടുത്ത കഞ്ചാവ് കൊടുവള്ളി ഭാഗത്ത് വിതരണം ചെയ്യാനായാണെന്ന് പോലീസ് പറഞ്ഞു. എസ്ഐ പത്മനാഭന്, എഎസ്ഐ യൂസഫലി, സീനിയര്‍ സിപിഒ മാരായ മോഹനന്, ലിനീഷ്, സൂരജ്, സിപിഒ മാരായ മണിലാല്‍, രതീഷ്, സുസിന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
Related Articles
June 26, 2021
248
ലഹരി വിരുദ്ധദിനം; സതീർത്ഥ്യൻ സതീശന്റെ ഓർമയിൽ കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത്
February 27, 2024
95