HealthKERALAlocalOtherstop news

എട്ടുതരം അര്‍ബുദങ്ങളില്‍ കൂടുതലായി കാണപ്പെടുന്നത് പുരുഷന്‍മാരിലെ രക്താര്‍ബുദം! അത്യാധുനിക ചികിത്സ കേരളത്തിലുണ്ട്‌

രക്താര്‍ബുദ ചികിത്സാരംഗത്ത് അത്യാധുനിക സംവിധാനങ്ങളുമായി മേയ്ത്ര

കോഴിക്കോട്: ഇന്ത്യയിലെ ക്യാന്‍സര്‍ വ്യാപനത്തിന്റെ കണക്കില്‍ കേരളം ഒന്നാം സ്ഥാനത്താണ്. ഒരു ലക്ഷം പേരില്‍ 135ന് മുകളില്‍ വരും കേരളത്തിലെ കണക്കെന്ന് ശാസ്ത്രമാസികയായ ദ ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകളേക്കാള്‍ പുരുഷന്‍മാരില്‍ കൂടുതലായി കാണപ്പെടുന്ന രക്താര്‍ബുദമാണ് എട്ടു തരം കാന്‍സറുകളില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. രക്താര്‍ബുദ ചികിത്സാ രംഗത്ത് സ്വകാര്യ ആശുപത്രികളുടെ സേവനം കൂടുതലായി ആവശ്യമായി വരുന്ന കാലഘട്ടമാണിത്. പ്രമുഖ ഓങ്കോളജിസ്റ്റ് ഡോക്ടര്‍ രാഗേഷ് ആര്‍ നായരുടെ നേതൃത്വത്തില്‍ മേയ്ത്ര ഹോസ്പിറ്റല്‍ അത്യാധുനിക സംവിധാനങ്ങളൊരുക്കി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു.

 

നവീകരിച്ച ഹെമറ്റോളജി, ഹെമറ്റോ ഓങ്കോളജി, അസ്ഥിമജ്ജ മാറ്റിവെക്കല്‍ വിഭാഗം എന്നിവ മേയ്ത്രയില്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നു. കീമോ ഇമ്മ്യൂണോ തെറാപ്പി, മറ്റൊരു ദാതാവില്‍ നിന്ന് മജ്ജ സ്വീകരിച്ച് രോഗിയില്‍ മാറ്റിവെക്കുന്ന രീതിയായ അലോജനിക്/ ഓട്ടോലോഗസ്, ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ്, സിക്കിള്‍ സെല്‍ ബി എം ടി, ശരീരത്തില്‍ അനിയന്ത്രിതമായ തോതില്‍ ഹീമോഗ്ലോബിന്‍ രൂപപ്പെടുന്ന അവസ്ഥയായ തലസീമിയ എന്നീ രക്താര്‍ബുദ ചികിത്സകളും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മേയ്ത്രയില്‍ ലഭ്യമാണ്.
മാരകമായ രക്താര്‍ബുദങ്ങള്‍ക്ക് മാത്രമല്ല, അസ്ഥിമജ്ജ മാറ്റിവെക്കല്‍ ആവശ്യമായ മാരകമല്ലാത്ത അവസ്ഥകള്‍ക്കും മികച്ച ചികിത്സ നല്‍കാന്‍ വിപുലമായ സൗകര്യങ്ങളുണ്ട്.
ഡോ. പി മോഹനകൃഷ്ണന്‍ (സിഇഒ), ഡോ. രാഗേഷ് ആര്‍ നായര്‍ (ഡയറക്ടര്‍ ഹെമറ്റോളജി, ഹെമറ്റോഓങ്കോളജി, അസ്ഥിമജ്ജമാറ്റിവെക്കല്‍ വിഭാഗം), കൃഷ്ണദാസ് എം എന്‍ (ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍) എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close