കോഴിക്കോട്: ടെക്നിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ (2017 – 20 ബാച്ച് കോഴ്സ് പൂർത്തീകരിച്ച വിദ്യാർത്ഥികളുടെ റിസൾട്ട് ഉടൻ പ്രസിദ്ധീകരിക്കണമെന്ന് എ ഐ എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡിന്റെ സാഹചര്യത്തിൽ മാറ്റിവെച്ച സപ്ലിമെന്ററി പരീക്ഷകൾ പൂർത്തിയാകുന്നതു വരെ റിസൾട്ട് പ്രഖ്യാപനം വൈകിപ്പിക്കുന്നത് വിദ്യാർത്ഥികളുടെ ഉപരിപഠനത്തെയും തൊഴിൽ സാധ്യതകളെയും പ്രതികൂലമായി ബാധിക്കും. അതിനാൽ മാറ്റി വെച്ച പരീക്ഷാ ഫലം നിശ്ചിത മാനദണ്ഡപ്രകാരം വിലയിരുത്തിയ ശേഷം എത്രയും വേഗം പ്രസിദ്ധീകരിക്കണം. മൂന്നാം സെമസ്റ്റർ ബിടെക് ക്ലാസുകൾ ആരംഭിച്ചിട്ടും റിസൾട്ട് വൈകുന്നത് കാരണം വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാണെന്നും എ ഐ എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് വിലയിരുത്തി. റിസൾട്ട് എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികളായ ബി ദർശിത്, അശ്വിൻ മനോജ് എന്നിവർ ആവശ്യപ്പെട്ടു.