BusinessKERALAtop news

അവലാര ഇ-ഇന്‍വോയ്‌സ് സൊല്യൂഷന്‍ പുറത്തിറക്കി

തിരുവനന്തപുരം :എല്ലാ തരത്തിലുമുള്ള ബിസിനസ്സുകള്‍ക്കും ക്ലൗഡ് അടിസ്ഥാനമാക്കി ടാക്‌സ് ഓട്ടോമേഷന്‍ നല്‍കുന്നതില്‍ മുന്‍നിര ദാതാവായ അവലാരാ ഇന്ന് അവലാരാ ഇന്ത്യ ജിഎസ്ടി ഇ- ഇന്‍വോയ്‌സിങ്ങ് പുറത്തിറക്കി. ഇത് ഇന്ത്യയിലെ ഇ-ഇന്‍വോയിസിങ് പരിഷ്‌ക്കാരങ്ങള്‍ക്ക് വിധേയമായുള്ളതും കമ്പനികളുടെ ഇ-ഇന്‍വോയ്‌സിങ് ആവശ്യകതകള്‍ കൈകാര്യം ചെയ്യാന്‍ സഹായിക്കുന്നതുമായുള്ള ഒരു സമഗ്രമായ മാര്‍ഗമാണ്. ഇത് സാധന സേവന നികുതിയ്ക്ക്(ജി എസ് ടി)വിധേയമായി ഇന്‍വോയ്‌സുകള്‍ അവലോകനം ചെയ്യുകയും സംഭരിക്കുകയും കൈകാര്യം ചെയ്യുകയും ജി എസ് ടി റിട്ടേണുകള്‍, ഇ-വേ ബില്ലുകള്‍ എന്നിവ ഓട്ടോമേറ്റ് ചെയ്യാനുള്ള സൗകര്യവും നല്‍കും.

ഇന്ത്യയില്‍ പുതിയ ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയത് ബിസിനസ്സില്‍ അധികമായ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നുണ്ട്.
2020 ഒക്ടോബര്‍1 നു നടത്തിയ ഇ -ഇന്‍വോയ്‌സിങ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ പ്രഖ്യാപനം, പുതിയ നിയമ പരിഷ്‌കരണവുമായി യോജിപ്പിക്കുന്നതിനുള്ള ആവശ്യകത വര്‍ധിപ്പിച്ചിരുന്നു.

”അവലാരാ ഇന്ത്യ ജിഎസ്ടി ഇ-ഇന്‍വോയ്‌സിങ്,  ജിഎസ്ടി കണക്കാക്കാന്‍, ജിഎസ്ടി റിട്ടേണുകള്‍ ഫയല്‍ചെയ്യല്‍, ഇന്‍വോയ്‌സ് റീകൗസിലേഷന്‍ കൂടാതെ ഇ-വേ ബില്ലുകള്‍എന്നിവ പിന്തുണയ്ക്കുന്ന കൃത്യതയുള്ള ജിഎസ്ടി പ്ലാറ്റ്‌ഫോം പ്രദാനം ചെയ്യുന്നു, ഇത് ബിസിനസുകളെ കുറഞ്ഞ മാനുഷിക അധ്വാനത്തില്‍ കൂടുതല്‍ ക്ഷമത പ്രാപ്തമാക്കാന്‍ സഹായിക്കുന്നുവെന്ന് അവലാരയിലെ മുഖ്യ ഉല്പാദന ഓഫീസറായ സഞ്ജയ് പാര്‍ത്ഥസാരഥി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close