കോഴിക്കോട്: സമ്പര്‍ക്കവ്യാപനം തടയാന്‍ സ്വയംജാഗ്രത പുലര്‍ത്തണം, ആള്‍ക്കൂട്ടമുണ്ടാകുന്ന സാഹചര്യം ഒഴിവാക്കുക, തിരക്കേറിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കുക, യാത്രകള്‍ കഴിവതും ഒഴിവാക്കുക, കൂടുതലായി ആളുകള്‍ എത്തുന്ന മാര്‍ക്കറ്റുകള്‍, ചന്തകള്‍, ഹാര്‍ബറുകള്‍ എന്നിവിടങ്ങളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുക, മാറ്റിവെക്കാന്‍ സാധ്യമായ എല്ലാ പരിപാടികളും ചടങ്ങുകളും തല്‍ക്കാലം ഒഴിവാക്കുക,
വീടിനകത്തും പുറത്തിറങ്ങുമ്പോഴും നിര്‍ബന്ധമായും മാസ്‌ക് ശരിയായ വിധം ധരിക്കുക, കൈകള്‍സോപ്പ്/സാനിറ്റൈസര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക, സാമൂഹിക അകലം (2 മീറ്റര്‍) പാലിക്കുക, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രായാധിക്യമുള്ളവര്‍, ഗുരുതരരോഗമുള്ളവര്‍ എന്നിവര്‍ പരമാവധി വീടുകളില്‍തന്നെ കഴിയുക, ക്വാറന്റൈനില്‍ കഴിയുന്ന വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക, പരിചരിക്കുമ്പോള്‍ കയ്യുറ, മാസ്‌ക് എന്നിവ നിര്‍ബന്ധമായും ധരിക്കുക, ക്ഷീണം, ചുമ, തൊണ്ടവേദന, പനി, ശ്വാസതടസ്സം, വയറിളക്കം, മണവും രുചിയും നഷ്ടമാകല്‍ തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പ്രദേശത്തെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണില്‍ വിവരം അറിയിക്കുക.