തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ലോട്ടറി നറുക്കെടുപ്പില്‍ 12 കോടി രൂപ ഒന്നാം സ്ഥാനം ലഭിച്ചത് TB173964 എന്ന നമ്പറിന്. കൊച്ചി കടവന്ത്ര സ്വദേശിയായ അനന്തുവിനെ തേടിയാണ് ഭാഗ്യദേവതയെത്തിയത്. ദേവസ്വം ജീവനക്കാരനാണ് 24കാരനായ അനന്തു. ടാക്‌സും ഏജന്റ് കമ്മീഷനും കിഴിച്ച് ഏഴ് കോടി 56 ലക്ഷം രൂര ലഭിക്കും.
കടവന്ത്രയില്‍ ലോട്ടറി വില്‍ക്കുന്ന അളഗര്‍ സ്വാമിയില്‍ നിന്നാണ് അനന്തു ടിക്കറ്റെടുത്തത്. എറണാകുളം കച്ചേരിപ്പടിയിലെ വിഘ്‌നേശ്വര ലോട്ടറി ഏജന്‍സില്‍ നിന്നാണ് അളഗര്‍ സ്വാമി ടിക്കറ്റെടുത്തത്. അജേഷ് കുമാര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഏജന്‍സി വിറ്റ മൂന്ന് ടിക്കറ്റിന ഓണം ബമ്പര്‍ സമ്മാനങ്ങള്‍ ലഭിച്ചു.
എറണാകുളത്ത് അജേഷ് കുമാര്‍ എന്നയാളുടെ ഏജന്‍സി വിറ്റ ടിക്കറ്റാണിത്.
രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ആറ് പേര്‍ക്ക്. സമ്മാനത്തിനര്‍ഹമായ ടിക്കറ്റുകള്‍ : TA738408, TB474761, TC570941, TD764733, TE360719, TG787783.
മൂന്നാം സമ്മാനമായി പത്ത് ലക്ഷം വീതം പന്ത്രണ്ട് പേര്‍ക്കും ലഭിക്കും.