വിലങ്ങാട്:മിനി ജലവൈദ്യുത പദ്ധതിക്ക് പരിസരത്ത് സുഹൃത്തുക്കളോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കില്‍ പെട്ട് മരിച്ചു.വിലങ്ങാട് മലയങ്ങാട് സ്വദേശി മേമറ്റത്തില്‍ സ്‌റ്റെച്ചിന്‍ മാത്യു (23) ആണ് മരിച്ചത്.ഞായറാഴ്ച്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് അപകടം.
സുഹൃത്തുക്കളോടൊപ്പം പുഴയോരത്ത് കളിക്കുന്നതിനിടെ ശക്തമായ ഒഴഉക്കില്‍ പെടുകയായിരുന്നു.നാട്ടുകാരും,ടൗണിലെ ചുമട്ട് തൊഴിലാളികളും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ മാത്യവിനെ ഉരുട്ടി പാലത്തിന് സമീപത്ത് നിന്ന് കണ്ടെത്തി കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.വിലങ്ങാട് ടൗണില്‍ ഓട്ടോ െ്രെഡവര്‍ ആയിരുന്നു.പിതാവ്.റോയി.
മാതാവ്.ജോളി.സഹോദരി.സ്‌റ്റെഫി