HealthKERALAtop news

കൊവിഡ് സമയത്ത് ആരോഗ്യപ്രവർത്തകർക്ക് സുരക്ഷ ഒരുക്കുന്നതിൽ മികവ് കാട്ടിയ ആശുപത്രികൾക്കുള്ള കഹോ (CAHO ) പുരസ്കാരം കൊച്ചി അമൃതക്ക്.

കൊച്ചി; കൊവിഡ് സമയത്ത് ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പ് വരുത്തിയ ആശുപത്രികൾക്കായി ആരോഗ്യസംരക്ഷണ സേവനങ്ങളുടെ ഗുണനിലവാരവും സുരക്ഷയും മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന അംഗീകൃത ആരോഗ്യസംരക്ഷണ സംഘടനകളുടെ പ്രധാന സംഘടനയായ കൺസോർഷ്യം ഓഫ് അക്രഡിറ്റഡ് ഹെൽത്ത് കെയർ ഓർഗനൈസേഷന്റെ  ( CAHO) പുരസ്കാരം
അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (കൊച്ചി)ക്ക് ലഭിച്ചു.

കൊവിഡ് -19 പാൻഡെമിക് സമയത്ത് ആശുപത്രികൾ ജീവനക്കാർക്ക്  ജോലിസ്ഥലത്തെ സുരക്ഷക്കായി  സ്വീകരിച്ച നടപടികൾ” അടിസ്ഥാനമാക്കിയാണ്  പുരസ്കാരം ലഭിച്ചത്.     വിദേശത്തു നിന്നുള്ള 7 ആശുപത്രികൾ ഉൾപ്പെടെ നൂറിലധികം ആശുപത്രികൾ ഇന്ത്യയിൽ നിന്നുള്ള അവാർഡുകളിൽ ലഭിച്ചു. അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിന് പുറമെ

ക്രിസ്റ്റ്യൻ മെഡിക്കൽ കോളേജ് വെല്ലൂർ (ചെന്നൈ), രാമയ്യ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനും (ബാംഗ്ലൂർ) യെനെപോയ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിനും (മംഗലാപുരം)  വിവിധ പുരസ്കാരങ്ങൾ നേടി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close