കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 93 മത് സമാധി ദിന പരിപാടികൾ കണ്ണൂർ റോഡ് ശ്രീ നാരായണ മിഷൻ മന്ദിരത്തിൽ നടന്നു.സെക്രട്ടറി കെ.കനകരാജൻ ഗുരുദേവന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. വൈസ് പ്രസിഡണ്ട് അഡ്വ.പി.കെ പ്രേംകുമാർ ഭദ്രദീപം തെളിയിച്ചു ആരതി നടത്തി. ശ്രീഷ് എം.കെ, ശ്രീജ.കെ, വസന്ത എന്നിവരുടെ നേതൃത്വത്തിൽ സമൂഹ പ്രാർത്ഥന നടത്തി.