Businesstop news

ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് നിരക്കുകള്‍ 2021 ജനുവരി മുതല്‍ വര്‍ധിക്കുന്നു

2020 ഡിസംബര്‍ 31വരെ ബുക്ക് ചെയ്യുന്നവര്‍ക്ക് വര്‍ധന ബാധകമാകില്ല

മുംബൈ: ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണ, ലോജിസ്റ്റിക്‌സ് കമ്പനിയുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് 2021 ജനുവരി ഒന്നു മുതല്‍ പൊതു നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു.  2020നെ അപേക്ഷിച്ച് ശരാശരി കയറ്റുമതി നിരക്ക് വര്‍ധന 9.6 ശതമാനമായിരിക്കും.
പണപ്പെരുപ്പം, പണത്തിന്റെ മൂല്യം, ഇന്ധന ചെലവിലെ വ്യതിയാനങ്ങള്‍, മറ്റു ചെലവുകള്‍ തുടങ്ങിയവ കണക്കാക്കി ബ്ലൂഡാര്‍ട്ട് ഓരോ വര്‍ഷവും നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്.
വിവിധ വ്യവസായ രംഗങ്ങളില്‍ നൂതനവും ലളിതവുമായ പരഹാരങ്ങളുടെ ശ്രേണിതന്നെ ബ്ലൂഡാര്‍ട്ട് വാഗ്ദാനം ചെയ്യുന്നുവെന്നും രാജ്യത്തെ വാണീജ്യ പ്രോല്‍സാഹകര്‍ എന്ന നിലയില്‍ പകര്‍ച്ചവ്യാധിയുടെ ഈ കാലത്തും ഞങ്ങളുടെ ടീമുകള്‍ ഓരോ ദിവസവും നിര്‍ണായക വിതരണ ശൃംഖല പ്രവര്‍ത്തനക്ഷമമായി നിലനിര്‍ത്തിയെന്നും ഉപഭോക്താവിന് നല്ല അനുഭവം പകരുന്നതിനായി ബ്ലൂഡാര്‍ട്ട് ഓരോ ചുവടുകളും മെച്ചപ്പെടുത്തികൊണ്ടിരുന്നുവെന്നും ഉപഭോക്താവിന് മികച്ച അനുഭവം പകരുന്നതിനായി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യയും ഒരുക്കുന്നതിനുമുള്ള നിക്ഷേപമാണ് നിരക്കുകളിലെ വര്‍ധനയെന്നും പകര്‍ച്ച വ്യാധിയുടെ പശ്ചാത്തലത്തില്‍ ഡിജിറ്റൈസേഷനിലൂടെ ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട സേവനങ്ങള്‍ ഉറപ്പാക്കുമെന്നും വിശ്വസനീയ ബ്രാന്‍ഡ് എന്ന നിലയില്‍ ജൈത്രയാത്ര തുടരുമെന്നും ബ്ലൂഡാര്‍ട്ട് മാനേജിങ് ഡയറക്ടര്‍ ബാല്‍ഫോര്‍ മാനുവല്‍ പറഞ്ഞു.
എക്‌സ്പ്രസ് ലോജിസ്റ്റിക്‌സ് വ്യവസായത്തിലെ ലീഡര്‍ എന്ന നിലയില്‍ ബ്ലൂഡാര്‍ട്ട് മുന്‍കൂട്ടി തന്നെ തന്ത്രപരമായ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വളര്‍ന്നു വരുന്ന വിപണികളും എസ്എംഇകളും നിര്‍ണായക മേഖലകളും ലക്ഷ്യമിട്ട് വ്യാപ്തിയും ട്രാന്‍സിറ്റ് സമയവും നെറ്റ്‌വര്‍ക്കും, അടിസ്ഥാന സൗകര്യവും സാങ്കേതിക വിദ്യയും വികസിപ്പിക്കുന്നതും ഇതില്‍ ഉള്‍പ്പെടുന്നുവെന്നും ബ്ലൂഡാര്‍ട്ട് ബിസിനസ് ഡെവലപ്‌മെന്റ് സിഎംഒയും മേധാവിയുമായ കേതന്‍ കുല്‍ക്കര്‍ണി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close