BusinessHealthlocaltop news

നിങ്ങൾ ക്ഷീണിക്കുന്നത്‌ വരേയല്ല, കരുത്തരാവുന്നത് വരെ പരിശീലിക്കുക

സുന്ദരീ സുന്ദരന്മാരാകാം ശരീരം ഫിറ്റ് ഫാറ്റിൽ എത്തിക്കൂ

കോഴിക്കോട് : സൗന്ദര്യം സങ്കൽപ്പമല്ല, അത് വാർത്തെടുക്കുന്നതാണ്. കൗമാരകാലം തുടങ്ങി 60 പിന്നിട്ടാലും ശരീരം സുന്ദരമാക്കി നിലനിർത്താൻ മനസ് ഉണ്ടായാൽ മാത്രം മതി. നമ്മുടെ സൂപ്പർസ്റ്റാറുകളുടെ വടിവൊത്ത സൗന്ദര്യരഹസ്യവും ഈ ആരോഗ്യ സംരക്ഷണമാണ്.

കോവിഡ്‌ കാലത്ത് ഫിറ്റ്നെസ്സില്ലന്ന കാര്യത്തിൽ ആശങ്കപ്പെടേണ്ട. ലോക്കായി കിടക്കുന്ന നിങ്ങളുടെ ഫിറ്റ്നെസ് അൺലോക്ക് ചെയ്യാം. തോറ്റു പോവാതിരിക്കാനുള്ള കരുത്താണ് ആത്മവിശ്വാസം. നിങ്ങൾ ക്ഷീണിക്കുന്നത്‌ വരേയല്ല, കരുത്തരാവുന്നത് വരെ പരിശീലിക്കുക എന്ന മുദ്രവാക്യവുമായാണ് കോഴിക്കോട് തൊണ്ടയാട് – മലാപ്പറമ്പ് ബൈപാസിൽ കുടിൽത്തോട് ഫിറ്റ്ഫാറ്റ് സ്റ്റുഡിയോ എന്ന ശരീര സുന്ദര സ്ഥാപനം ഒരുങ്ങിയത്.

കായിക താരങ്ങൾ, സെലിബ്രിറ്റിസ്, മോഡൽസ്, വിദ്യാർഥികൾ, ഡോക്ടർമാർ എന്നിങ്ങനെ സ്ത്രീ-പുരുഷ ഭേദമില്ലാതെ കോഴിക്കോട് സിറ്റിയിലെ ഒട്ടുമിക്ക മേഖലയിൽ നിന്നുള്ളവരുടെയും സംഗമകേന്ദ്രം കൂടിയായി മാറി ഈ ഫിറ്റ്നസ് സ്റ്റുഡിയോ.

പ്രായം കൂടുമ്പോൾ ശരീരത്തിന് ഉണ്ടാകുന്ന മാറ്റങ്ങളെ ഒരു പരിധിവരെ ചെറുക്കാനും ഫിറ്റ്നസ് നിലനിർത്താനും ഫിറ്റ് ഫാറ്റ് പരിശീലനം സഹായിക്കുന്നു. പേശികളുടെ ബലക്കുറവ് മൂലം ഉണ്ടാകാറുള്ള അസുഖങ്ങൾ, ജീവിതശൈലീ രോഗങ്ങൾ എന്നിവക്കുള്ള സാധ്യത കുറക്കാനും പരിശീലനം അനുയോജ്യമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ വ്യായാമമുറകൾ ആണ് പ്രധാന ട്രെയിനർമാരിൽപ്പെട്ട സലീഷും ജിൻഷയുമെല്ലാമടങ്ങിയ വലിയൊരു ടീം അഭ്യസിപ്പിക്കുന്നത്.

സ്ത്രീകൾക്ക് വേണ്ട എല്ലാ സുരക്ഷിതത്വവും സ്ഥാപനത്തിൽ ഉറപ്പാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ പലരും കുടുംബസമേതം ആണ് ഇവിടെ പരിശീലനത്തിന് എത്തുന്നത്.
പരിശീലനത്തിനൊപ്പം മോട്ടിവേഷനും നൽകുന്നത് വേറിട്ട അനുഭവമാണ്. പരിശീലിക്കുന്നതിന് മുൻപായി വിദഗ്ദ്ധ നിർദ്ദേശം ട്രെയിനർമാർ നൽകുന്നു. പ്രോട്ടീൻ കൂടുതലും, വിറ്റാമിനുകൾ, നാരുകൾ, ലവണങ്ങൾ എന്നിവയടങ്ങിയതും അന്നജം കുറഞ്ഞതുമായ പോഷകാഹാരമാണ് ശരീരം സുന്ദരമാക്കാൻ തെരെഞ്ഞെടുക്കാറുള്ളത്. ഭാരം ഉപയോഗിച്ച് കൊണ്ടുള്ള പല വ്യായാമങ്ങളും ഇവർ ചെയ്യാറുണ്ട്.

തൊണ്ടയാട് ബൈപ്പാസിൽ സ്റ്റാർ കെയർ ആശുപത്രിയ്ക്ക് സമീപം കെകെകെ ചീരങ്ങൻ ടവറിന്റെ നാലാം നിലയിൽ ആണ് സ്റ്റുഡിയോ പ്രവർത്തിക്കുന്നത്. ജിം, കാർഡിയോ, എയറോബിക്‌സ്, കരാട്ടെ, യോഗ, പേഴ്‌സണൽ ട്രെയനിങ്, ഗ്രൂപ് ട്രെയിനിങ് എന്നിവയെല്ലാം ഇവിടുത്തെ പ്രത്യേകതകൾ ആണ്.

സർക്കാർ നിർദ്ദേശം അനുസരിച്ച് മണിക്കൂറിൽ പത്ത് ആളുകൾക്ക് മാത്രമേ പ്രവേശന അനുമതി ഉള്ളൂ. അതിനാൽ നിങ്ങളുടെ സമയം ബുക്ക്‌ ചെയ്തു വേണം സമീപിക്കാനെന്ന് സ്ഥാപന ഉടമസ്ഥരായ പ്രിജു പി, സലീഷ് കെ എന്നിവർ പറയുന്നു. ബുക്കിങ്ങിനുള്ള ഫോൺ: 9072 80 20 80.

 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close