localtop news

കോഴിക്കോട് പാളയം മാർക്കറ്റിൽ 232 പേർക്ക് കോവിഡ്; മാർക്കറ്റ് അടയ്ക്കാൻ തീരുമാനം

കോഴിക്കോട് :പാളയം മാർക്കറ്റിൽ തീവ്രതയേറിയ കോവിഡ് വ്യാപനം. മാർക്കറ്റിൽ 760 പേരെ പരിശോധിച്ചതിൽ 232 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാർക്കറ്റ് അടയ്ക്കാൻ തീരുമാനമായി. ‌

ഓണത്തിന് ശേഷം നടത്തിയ മെ​ഗാ പരിശോധനയിലാണ് പാളയം മാർക്കറ്റിലെ വ്യാപാരികൾ, തൊഴിലാളികൾ, ജീവനക്കാർ എന്നിവരിൽ കോവിഡ് സ്ഥിരീകരിച്ചത്.

ഇന്നലെ മാത്രം 394 പേർക്കാണ് ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 383 പേർക്കും സമ്പർക്കത്തിലൂടെയായിരുന്നു കോവിഡ് സ്ഥിരീകരിച്ചത്.

രോഗലക്ഷണം കാണിക്കാത്തവരെ വീടുകളിൽ തന്നെ ചികിത്സിക്കാനാണ് തീരുമാനം. കോവിഡ് വ്യാപന തോതിൽ കേരളത്തിന്റെ നില അതീവഗുരുതരമെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close