localtop news

പ്ലാസ്റ്റിക് ടോള്‍ ബൂത്ത് സ്ഥാപിച്ചു

വടകര: അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ മാഹി റയില്‍വെ സ്റ്റേഷന്‍ പരിസരത്ത് പ്ലാസ്റ്റിക്ക് ടോള്‍ ബൂത്ത് സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് വി.പി.ജയന്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ മൂക്കാളി, ചുങ്കം ടൗണ്‍, കുഞ്ഞിപ്പള്ളി എന്നിവിടങ്ങളില്‍ സ്ഥാപിച്ച ടോള്‍ ബൂത്തുകള്‍ ജനങ്ങള്‍ക്ക് ഉപകാരപ്പെട്ടതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ സ്ഥലങ്ങളില്‍ ഇത്തരം ബൂത്തുകള്‍ സ്ഥാപിക്കുന്നത്. കുഞ്ഞിപ്പള്ളി അല്‍ ഹിക്ക്മാ ചരിറ്റബിള്‍ സൊസൈറ്റിയാണ് പ്ലാസ്റ്റിക്ക് ബൂത്ത് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയത് ചോമ്പാല്‍ ഹാര്‍ബറില്‍ അടുത്ത ദിവസം ബൂത്ത് സ്ഥാപിക്കും. ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്കാണ് പരിപാലനച്ചുമതല. പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക്ക് വസ്തുക്കളുമാണ് ടോള്‍ ബൂത്തില്‍ നിക്ഷേപിക്കേണ്ടത്. ഇതില്‍ വൃത്തിയുള്ളവ നേരിട്ട് ഏജന്‍സികള്‍ക്ക് വില്‍പ്പന നടത്തുകയും മോശമായത് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് റോഡ് പ്രവര്‍ത്തിക്കായി നല്‍കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ 50,000 കിലോ പ്ലാസ്റ്റിക്ക് പൊടിച്ച് ക്ലീന്‍ കേരള കമ്പനിക്ക് നല്‍കിയിട്ടുണ്ട്.

വാര്‍ഡ് മെംബര്‍മാരായ മഹിജ തോട്ടത്തില്‍, ഉഷ കുന്നുമ്മല്‍, പഞ്ചായത്ത് സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ശശിധരന്‍ തോട്ടത്തില്‍, മൊയ്തു കുഞ്ഞിപ്പള്ളി എന്നിവര്‍ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close