കോഴിക്കോട് : കോവിഡ് 19 നെ തുടർന്ന് നിർത്തിവച്ചിരുന്ന പി.എസ്.സി പരീക്ഷകൾ നിയന്ത്രണങ്ങളോടെ പുനരാരംഭിക്കുന്നു. സെപ്റ്റംബർ 24 നടക്കുന്ന പി.എസ്.സി പരീക്ഷാകേന്ദ്രങ്ങളിൽ ചിലത് കണ്ടയ്ൻമെന്റ് സോൺ, ക്രിട്ടിക്കൽ കണ്ടയ്ൻമെന്റ് സോൺ എന്നിവയിൽ ഉൾപ്പെടുന്നതും ഉൾപ്പെടാൻ സാധ്യതയുള്ളതുമാണ്. ഈ സാഹചര്യത്തിൽ പൂർണമായും കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന പരീക്ഷയിൽ പങ്കെടുക്കുന്നതിന് ഹാൾ ടിക്കറ്റുമായി എത്തുന്ന ഉദ്യോഗാർത്ഥികളെയും അവരുടെ വാഹനങ്ങളെയും പരീക്ഷാ കേന്ദ്രങ്ങളിലേക്ക് കടത്തിവിടുന്നതിന് ആവശ്യമായ നടപടികൾ ജില്ലാ പോലീസ് മേധാവികൾ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.