കോഴിക്കോട് : കെ.എസ്സ്.ഇ.ബി തിരുവനന്തപുരം ഫുട്ബോൾ ടീമിന്റെ മുൻ കളിക്കാരനും, സംസ്ഥാന താരവുമായിരുന്ന(മിഡ് ഫീൽഡർ) ശശിധരൻ അന്തരിച്ചു 68 വയസ്സായിരുന്നു.കോഴിക്കോട് കൃഷ്ണൻ നായർ റോഡിലെ കനാൽ ബസ്സ് സ്റ്റോപ്പിന് സമീപം വീട്ടിലായിരുന്നു താമസം.കോഴിക്കോട് യംഗ് ചാലഞ്ചേഴ്സ്, ബ്രീസ് എന്നീ ടീമക്കൾക്കും മുഹമ്മദൻസ് ക്ലബ്ബ് കൽക്കത്തക്ക് വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്.വ്യാഴാഴ്ച രാവിലെ 11 മണിക്ക് മാവൂർ റോഡ് ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.