Sportstop news

റൗവില്‍സണ്‍ റോഡ്രിഗസ് ഗോകുലത്തിനു വേണ്ടി സൈന്‍ ചെയ്തു

കോഴിക്കോട് : ഐ  ലീഗിനു മുന്നോടിയായി മറ്റൊരു പ്രധിരോധനിരക്കാരനുമായി ഗോകുലം കേരള എഫ് സി കരാറിൽ ഏർപ്പെട്ടു. ഐ ലീഗിലും, ഇന്ത്യൻ സൂപ്പർ ലീഗിലും അനുഭവവസമ്പത്തുള്ള റൗവിൽസൺ റോഡ്രിഗസിനെ ആണ് ഗോകുലം അടുത്ത സീസണിന് വേണ്ടി സൈൻ ചെയ്തത്.
ഗോവക്കാരനായ റൗവിൽസൺ രണ്ടു തവണ ഐ ലീഗ് വിജയിയാണ്. ഐ ലീഗ് കൂടാതെ ഡ്യൂറൻഡ് കപ്പ്, ഐ എഫ് എ കപ്പ് എന്നിവയും റൗവിൽസൺ വിജയിച്ചിട്ടുണ്ട്. ഇന്ത്യൻ അണ്ടർ 23 ടീമിൽ കളിച്ച റൗവിൽസൺ, ഇന്ത്യയെ ഏഷ്യൻ ഗെയിംസിലും, വേൾഡ് കപ്പ് ക്വാളിഫൈയറിലും കളിച്ചിട്ടുണ്ട്.
സെസ ഗോവ ക്ലബ്ബിനു വേണ്ടി ഫുട്ബോൾ കരിയർ തുടങ്ങിയ റൗവിൽസൺ  ചർച്ചിൽ ബ്രദർസലൂടെ ഐ ലീഗിൽ കളിച്ചു. ആദ്യത്തെ വര്ഷം ഡ്യൂറൻഡ് കപ്പും, 2008-09 സീസണിൽ ഐ ലീഗ് ജേതാവും ആയി.
2011-12 സീസണിൽ ഡെംപോ എഫ് സി ക്കു വേണ്ടി ഐ ലീഗ് കിരീടം നേടി. തുടർന്നു മോഹൻ ബഗാൻ, ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളായ എഫ് സി ഗോവ, മുംബൈ എഫ് സി, ഡൽഹി ഡയനാമോസ് എനിക്കിവയ്ക്കും കളിച്ചു.
“കഴിഞ്ഞ ഒരു വർഷമായി എനിക്ക് പരിക്ക് കാരണം കളിക്കുവാൻ പറ്റിയില്ല. ഗോകുലത്തിലൂടെ എന്നിക്കു തിരിച്ചു കളിക്കളത്തിലേക്കു തിരിച്ചു വരണം. ഐ ലീഗ് നേടുവാൻ ക്ലബ്ബിനു എല്ലാം പിന്തുണയും ഞാൻ നൽകുന്നതായിരിക്കും,” റൗവിൽസൺ പറഞ്ഞു.
“റൗവിൽസൺ അടുത്ത ഐ ലീഗ് സീസണിന് വേണ്ടി എല്ലാ ആശംസകളും നേരുന്നു. അനുഭവ സമ്പത്തുള്ള കളിക്കാരെ സൈൻ ചെയുനതിലൂടെ ഐ ലീഗ് കിരീടം ഇപ്രാവശ്യം നേടുവാൻ സാധിക്കും എന്നാണ് ഞങ്ങൾ കരുതുന്നത്,” ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Close