വടകര: പണിക്കോട്ടി ഐക്യകേരള കലാസമിതി ഗ്രന്ഥാലയം പ്രസിഡണ്ടും അറിയപ്പെടുന്ന ചലച്ചിത്ര നിരൂപകനുമായ പ്രൊഫ. സി വി രമേശന്‍ രചിച്ച ‘അതിജീവനത്തിന്റെ കാഴ്ചകള്‍’ എന്ന പുസ്തകം പ്രകാശനം ചെയ്തു. ഇന്‍സൈറ്റ് പബ്ലിക്കയാണ് പബ്ലിഷര്‍.
പുസ്തകത്തിന്റെ കോപ്പി ഗ്രന്ഥാലയത്തിന് കൈമാറുന്ന ചടങ്ങ് കോവിഡ് മാനദണ്ഡം പാലിച്ച് വീരോത്ത്മുക്ക് ചാത്തോത്ത് വീട്ടില്‍ വെച്ച് നടന്നു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് വി പി നാരായണന്‍ അധ്യക്ഷത വഹിച്ചു.
തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും ഗ്രന്ഥാലയം പ്രവര്‍ത്തക സമിതി അംഗവുമായ സി ബാലന്‍ പ്രൊഫ. സി വി രമേശനില്‍ നിന്നും പുസ്തകത്തിന്റ കോപ്പി ഏറ്റുവാങ്ങി. പ്രൊഫ. രമേശന്‍ പുസ്തക രചനാ അനുഭവങ്ങള്‍ വിശദീകരിച്ചു. പ്രവര്‍ത്തക സമിതി അംഗം ടി കെ പ്രകാശന്‍ പുസ്തകപരിചയം നടത്തി.
ഗ്രന്ഥാലയം സിക്രട്ടറി പ്രതാപ് വി കെ സ്വാഗതവും ലൈബ്രേറിയന്‍ സി വി ഷൈജ നന്ദിയും പറഞ്ഞു. പി കെ ശശീന്ദ്രന്‍, പി വിനീത എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.